കൂട്ടിയും കിഴിച്ചും യുവന്റസ്
ഇറ്റാലിയന്‍ സീരി എ യില്‍ നാളെ പന്ത്രണ്ടേ ക്കാലിനു യുവന്റസിന്റെ വിധിയെഴുത്ത് ആരംഭിക്കും.ഒരു ജയം മാത്രം പോര യുവന്ടസിനു നാപോളി,എസി മിലാന്‍ ടീമുകളിള്‍ ഒരാള്‍ പോയിന്റ് നഷ്ട്ടപ്പെടുതിയാല്‍ മാത്രമേ ആദ്യ നാലില്‍ യുവന്ടസിനു കേറാന്‍ കഴിയുകയുള്ളൂ.
ഇന്‍റര്‍ മിലാന്‍ കിരീടം നേടുകയും അറ്റ്ലാന്റ(അറ്റ്ലാന്റ യുവന്റസിനെതിരെ നേടിയ ഹെഡ് to ഹെഡ് മത്സരങ്ങളിലെ വിജയം അവര്‍ക്ക് മുതല്‍കൂട്ടായി) ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടുകയും ചെയ്തതിനാല്‍ ഇനി രണ്ടു സ്ഥാനങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.ഇതിനു വേണ്ടി രംഗത്തുള്ളത് എസി മിലാന്‍,യുവന്റസ്,നാപോളി എന്നിവര്‍.ഈ മൂന്നു കൂട്ടരുടെയം മത്സരം ഒരേ സമയത്താണ്. എസി മിലാന് എതിരാളി അറ്റ്ലാന്റ ആണെങ്കില്‍ യുവന്ടസിനു ബോലോഗ്നയും നപ്പോളിക്ക് വേറൊണയുമാണ്.2010 -2011 സീസണില്‍ ആണ് യുവന്റസ് അവസാനമായി സീരി എ കിരീടം നേടാതെ പോകുന്നത്.യുവന്റസ് പുറത്തായാല്‍ നീണ്ട പതിനേഴ് കൊല്ലത്തിനു ശേഷം റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗ് ആദ്യമായി കളിക്കില്ല.






































