സച്ചിന്റെ ഷാർജ ബ്രില്ലിയൻസിന് വയസ്സ് 23
ഇരുപത്തി മൂന്നു വർഷങ്ങൾ പിന്നിടുമ്പോഴും ആ ഇന്നിംഗ്സ് ഇന്നലെയെന്ന പോലെ മനസ്സിനെ കുളിരണിയിക്കുകയാണ്. അതിനുശേഷമോ അതിനു മുൻപോ ഒരു ബാറ്റിംഗ് പ്രകടനവും എന്നെ ഇത്രത്തോളം ത്രസിപ്പിച്ചിട്ടില്ല.പലപ്പോഴും ഒറ്റക്ക് പോരാടാൻ വിധിക്കപെട്ട ആ ഇതിഹാസത്തിന്റെ എക്കാലത്തെയും മികച്ച ശതകങ്ങളിൽ ഒന്ന് പിറവി കൊണ്ടത് 1998ലെ ഈ ദിനത്തിലായിരുന്നു………..
നമ്മുടെ ഇഷ്ടപെട്ട പാട്ടുപോലെ മനോഹരമായൊരു ഇന്നിംഗ്സ്…..ആ രാത്രിയിൽ ആ സ്ട്രൈറ്റ് ഡ്രൈവുകൾ ബൗണ്ടറികൾ കണ്ടെത്തി കൊണ്ടിരുന്നു. ആ കവർ ഡ്രൈവുകൾ ആ ദിനം തടുക്കുന്നത് അസാധ്യമായിരുന്നു. ഒരു നേർവസ് നൈന്റിക്കും ആ ദിനം സ്ഥാനമുണ്ടായിരുന്നില്ല,”It was sachin, just sachin before the australian team.”
തന്റെ മനോഹരമായ ശൈലി കൊണ്ട് ടോണി ഗ്രെയ്ഗ് ആ ഇന്നിംഗ്സിനെ ഒരു ബ്ലോക്ക് ബസ്റ്റർ ഹോളിവുഡ് സിനിമയായി മാറ്റിയപ്പോൾ അതെന്നെന്നും ഓർത്തു വെക്കാനുള്ള ശതകമായി മാറുകയായിരുന്നു. Tendulkar drove, pulled cut and flicked with a elan അതെ ആ എക്കാലത്തെയും മികച്ച കളിപറച്ചിലുകാരൻ ആ ഇന്നിങ്സ് തന്റെ നാവുകളാൽ ആഘോഷമാക്കിയപ്പോൾ അദ്ദേഹത്തിൽ നിന്നും പിറന്ന ആ വാക്കുകളെ മനസ്സിൽ നിന്നകറ്റാൻ മറവി പോലും മറന്നുപോയിരിക്കുന്നു..
മണൽ കാറ്റിനെ പോലും കീഴടക്കിയ ഈ പ്രകടത്തിനെ പലരും പിന്നീടു അലങ്കരിച്ചത് വൺ മാൻ ഷോ എന്ന പദം കൊണ്ടായിരുന്നു. ഒരിക്കലും ഒരു സ്ലോഗ്ഗിങ് അല്ലായിരുന്നു ആ ഇന്നിംഗ്സ്, ബാറ്റിംഗ് അതിന്റെ ഏറ്റവും ഉയർന്ന തലത്തിലായിരുന്നു, deft placements, brutal force, extraordinary running between the wickets, ആ ഇന്നിങ്സിന്റെ തീവ്രത കൊണ്ടായിരിക്കും ഒരു ഇന്ത്യക്കാരനല്ലാത്ത കമന്റേറ്റർ പോലും പ്രസിദ്ധമായ ആ വാക്കുകൾ പറയാൻ കാരണമായത് “They are dancing in the aisles in sharjah”.
കളി തടസ്സപ്പെടുത്തിയ ആ മണൽ കാറ്റിനിടയിൽ ഹെൽമെറ്റ് പോലും ഊരാതെ ബൗണ്ടറി ലൈനിലെ ആ കസേരക്കിടയിൽ ഇരുന്ന ആ ഇരുപത്തിനാലുകാരന്റെ ജ്വലിച്ച കണ്ണുകൾ എങ്ങനെ മറക്കും. ആ ഇടവേള അദ്ദേഹത്തിന്റെ ഒഴുക്കിനെ തടഞ്ഞു നിർത്തുമോ, പുതിയ ഇക്വേഷൻ അയാളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമോ എന്നുള്ള കമന്റേറ്റർമാരുടെ ചോദ്യത്തിന് മറുപടിയായി രവി ശാസ്ത്രി നൽകിയ ആ മറുപടിയും ഒരുപാട് ആവേശമുയർത്തിയിരുന്നു – He is a champion, he needs a challenge and there can be no bigger challenge than this one.
ക്രിക്കറ്റ് ഇനിയും വളരും, മികച്ച ബാറ്റസ്മാർ ഇനിയും പിറവി കൊള്ളും. പക്ഷെ അന്നും സച്ചിനെന്ന പയ്യൻ തന്റെ ഇരുപത്തിനാലാം വയസ്സിൽ അക്കാലത്തെ മികച്ചവർക്കെതിരെ നേടിയ തുടരെ തുടരെയുള്ള ആ ശതകങ്ങളുടെ തട്ട് ക്രിക്കറ്റ് ചരിത്രത്തിൽ താണു തന്നെ ഇരിക്കും……