എസി മിലാന് തോല്‍വി
ബുധനാഴ്ച സസ്സുവോളോയുടെ പക്കല്‍ നിന്നും 2-1 ന് ഹോം തോൽവി എറ്റ് വാങ്ങിയതിന് ശേഷം എസി മിലാന്റെ സെരി എ ടൈറ്റിൽ പ്രതീക്ഷകൾ കൂടുതൽ മങ്ങി.പരിക്കേറ്റ ടോപ് സ്കോറർ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഇല്ലാതെ മിലാൻ സന്ദർശകരെ മെരുക്കാന്‍ ഏറെ പാടുപെട്ടു.എന്നാൽ ഹകാൻ കാൽഹാനോഗ്ലു 30ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് എസി മിലാന് ലീഡ് നേടി കൊടുത്തു.
ഏഴ് മിനുറ്റിന്‍റെ വിത്യാസത്തില്‍ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ മത്സരത്തെ മാറ്റി മറച്ചു.പകരക്കാരനായ ജിയാക്കോമോ റാസ്പഡോറിയിൽ നിന്ന് ആണ് സസുവോളോക്കുള്ള ഗോളുകള്‍ പിറന്നത്.മല്‍സരശേഷം മാധ്യമങ്ങളെ കണ്ട മിലാന്‍ കോച്ച് പിയൊളി ഇനിയുള്ള മല്‍സരങ്ങള്‍ വളരെ കടുപ്പം ഏറിയതാണ് എന്നും അടുത്ത ചാമ്പ്യന്‍സ് ലീഗ് തന്നെ ആണ് ഇപ്പൊഴും ലക്ഷ്യം എന്നും വെളിപ്പെടുത്തി.