സമ്മര്‍ദത്തിനിടയിലും റയല്‍ ക്ലീന്‍
കരീം ബെൻസെമയിൽ നിന്നുള്ള ആദ്യ പകുതിയിലെ ഇരട്ട ഗോളുകള്‍ റയൽ മാഡ്രിഡിനെ 3-0ന് കാഡിസിനെതിരെ ജയം നേടാനും അത് അതുവഴി ലാ ലിഗയിൽ ഒന്നാമതെത്താനും സഹായിച്ചു.ഡിഫൻഡർ അൽവാരോ ഒഡ്രിയോസോളയുടെ കന്നി സീനിയർ ലീഗ് ഗോളും കൂടി ആയതോടെ എതിരില്ലാത്ത മൂന്നു ഗോള്‍ വിജയം റയല്‍ സ്വന്തമാക്കി.
അത്ലറ്റിക്കോയിനെക്കാള് ഒരു മല്‍സരം കൂടുതല്‍ കളിച്ച റയലിന് അവരുടെ അതേ പോയിന്റെ ഉള്ളൂ എങ്കിലും ഹെഡ് ടോ ഹെഡ് റെകോര്‍ഡ് മൂലം ആണ് ഒന്നാം സ്ഥാനം റയലിന് ലഭിച്ചത്. മല്‍സരശേഷം മാധ്യമങ്ങളോട് സംസാരിച്ച മാര്‍സെലോ മാഡ്രിഡ് കിരീടമോഹങ്ങള്‍ ഉപേക്ഷിച്ചിട്ടില എന്നും ഇനിയും കൂടുതല്‍ കരുത്തോടെ പോരാടും എന്നും വെളിപ്പെടുത്തി. ലാലിഗ ടൈറ്റില്‍ ആര് നേടുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആണ്. അത്ലറ്റിക്കോ ബാഴ്സലോണ മല്‍സരം ആയിരിക്കും കിരീടം ആര് നേടുമെന്ന് തീരുമൈക്കുന്ന മല്‍സരം.