ഇംഗ്ലണ്ടില്‍ പ്രതിഷേധം കനക്കുന്നു
പുതിയ യൂറോപ്യൻ സൂപ്പർ ലീഗിന്റെ സ്ഥാപക അംഗമാകാനുള്ള ക്ലബ്ബിന്റെ തീരുമാനത്തിൽ ചെൽസി അനുകൂലികൾ പ്രതിഷേധിക്കും.കരാറില്‍ ഒപ്പ് വച്ച ഇംഗ്ലിഷ് ടീമുകള്‍ക്ക് പല ദിക്കില്‍ നിന്നും വിമര്‍ശനങ്ങളും തടസങ്ങളും നേരിടേണ്ടി വരുന്നുണ്ട്.ഇംഗ്ലിഷ് മാധ്യമങ്ങള്‍ “SHAMEFULL SIX” എന്ന പേരില്‍ ക്ലബുകളെ തൂലിക കൊണ്ടും വിമര്‍ശിക്കുന്നുണ്ട്.പ്രീമിയര്‍ ലീഗ്, യുവേഫ, ഫിഫ എന്നിവര്‍ ഒഴികെ ഇതിനെ എതിര്‍ക്കുകയാണ് യുകെ സര്‍ക്കാരും.
അവിശ്വസനീയ്മായ കാര്യങ്ങള്‍ക്ക് സാക്ഷിയാവാന്‍ തയ്യാറാവുക എന്നവര്‍ പറഞ്ഞു.എന്നാല്‍ ഇന്ന് ചെൽസി സപ്പോർട്ടേഴ്സ് ട്രസ്റ്റ് (സിഎസ്ടി), ലോകമെമ്പാടുമുള്ള ഞങ്ങളുടെ അംഗങ്ങളും ഫുട്ബോൾ പിന്തുണക്കാരും വിശ്വാസ വഞ്ചന നേരിട്ടു.”ചെല്‍സി ആരാധകര്‍ അവരുടെ വിഷമം പങ്കുവച്ചു. ലിവര്‍പ്പൂള്‍ ആരാധകര്‍ അവരുടെ പ്രതിഷേധം അറിയിച്ചത് ആന്‍ഫീല്‍ഡില്‍ വച്ചായിരുന്നു.