European Football Foot Ball Stories Top News

ക്ലബുകളും ചരിത്രവും (1) – റയല്‍ മാഡ്രിഡ്

February 28, 2021

ക്ലബുകളും ചരിത്രവും (1) – റയല്‍ മാഡ്രിഡ്

ലോക ഫൂട്ബോളില്‍ മാത്രമല്ല കായികമേഘലയില്‍ തന്നെ റയല്‍ മാഡ്രിഡ് എന്നു പറയുന്നത് വളരെയേറെ മൂല്യം കല്‍പ്പിക്കുന്ന ഒരു ബ്രാന്‍ഡ് ആണ്.ഏത് ഫൂട്ബോള്‍ ക്ലബിനും സ്വപ്നം കാണാവുന്നതിലും അപ്പുറമാണ് റയല്‍ എന്ന ക്ലബിന്‍റെ റേഞ്ച്.1902 മാർച്ച് 6 ന് “മാഡ്രിഡ് ഫുട്ബോൾ ക്ലബ് ” എന്ന പേരിൽ സ്ഥാപിതമായ ഈ ക്ലബ് തുടക്കം മുതൽ പരമ്പരാഗതമായി വൈറ്റ് ഹോം കിറ്റ് ധരിക്കുന്നു.2019 ൽ ഈ ക്ലബ്ബിന്റെ മൂല്യം 4.2 ബില്യൺ ഡോളർ ആയി കണക്കാക്കപ്പെടുന്നു,മാത്രമല്ല ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രണ്ടാമത്തെ ഫുട്ബോൾ ക്ലബ്ബാണ് ഇവര്‍.2019 ൽ റയല്‍ മാഡ്രിഡ്  സൃഷ്ട്ടിച്ച വാർഷിക വരുമാനം 757.3 ദശലക്ഷം ഡോളർ ആണ്.

                                                      1900 – 1950

യൂറോപ്പില്‍ എവിടേയും ഫൂട്ബോള്‍ ജ്വരം കത്തി പടരുന്ന സമയം. 1897 ല്‍ കേംബ്രിഡ്ജ്, ഓക്സ്ഫോർഡ് സർവകലാശാല സ്പാനിഷ്  ബിരുദധാരികൾ തുടക്കം കുറിച്ച ക്ലബ് ആയിരുന്നു “SKY FOOTBALL”(ലാ സോസിദാദ്).ഞായറാഴ്ച്ച രാവിലെ ഫൂബോള്‍ കളിക്കുന്ന വെറും ഒരു സാധാരണ ക്ലബ് ആയിരുന്നു  SKY FOOTBALL.എന്നാല്‍ 1900-ൽ അംഗങ്ങൾ തമ്മിലുള്ള സംഘർഷം  മൂലം NEW SOCIETY OF FOOTBALL  എന്ന ക്ലബിന്   രൂപം കൊള്ളുന്നു.ക്ലബിന് രൂപകല്‍പന നല്‍കിയത് ജൂലിയൻ പാലാസിയോസ്, ജുവാൻ പാദ്രെസ്, കാർലോസ് പാദ്രസ് എന്നിവരാണ്. എന്നാല്‍ “MADRID FC” എന്ന പേരിലേക്ക് ക്ലബ് മാറുകയും മാര്‍ച്ച് 6 1902 ല്‍ ക്ലബിനെ  ഔദ്യോഗികമായി റെജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

കാർലോസ് പാദ്രസ് & ജുവാൻ പാദ്രസ്

സ്ഥാപിതമായി മൂന്ന് വർഷത്തിന് ശേഷം, 1905 ൽ സ്പാനിഷ് കപ്പ് ഫൈനലിൽ അത്‌ലറ്റിക് ബിൽബാവോയെ പരാജയപ്പെടുത്തി മാഡ്രിഡ് എഫ്‌സി ആദ്യ കിരീടം നേടി.1912 ൽ കാമ്പോ ഡി ഓ ഡൊണെല്‍ തങ്ങളുടെ ഹോം സ്റ്റേഡിയമായി  മാഡ്രിഡ് എഫ്‌സി തിരഞ്ഞെടുത്തു.1920-ൽ അൽഫോൻസോ പന്ത്രണ്ടാമൻ രാജാവ് ക്ലബിന് റയൽ (റോയൽ) പദവി നൽകിയതിനുശേഷം ക്ലബ്ബിന്റെ പേര് റയൽ മാഡ്രിഡ് എന്ന് മാറി.1929  ല്‍ സ്പാനിഷ് ഫൂട്ബോള്‍ ലീഗിന് തുടക്കം  കുറിക്കുന്നു.തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയെങ്കിലും അത്‌ലറ്റിക് ബിൽബാവോയോട് തോല്‍വി മൂലം ലീഗ് കിരീടം ബാഴ്സയുടെ മുന്നില്‍ അടിയറവ് വക്കേണ്ടി വന്നു റയല്‍ മാഡ്രിഡിന്. 1931–32 സീസണിൽ റയൽ മാഡ്രിഡ് ആദ്യ ലീഗ് കിരീടം നേടി, അടുത്ത വർഷം കിരീടം നിലനിർത്തി, രണ്ടുതവണ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യ ടീമായി റയല്‍ മാറി.1931 ഏപ്രിൽ 14 ന് രണ്ടാമത്തെ സ്പാനിഷ് റിപ്പബ്ലിക്കിന്റെ വരവ് മൂലം ക്ലബിന് റയൽ എന്ന പദവി നഷ്ടപ്പെടുകയും മാഡ്രിഡ് ഫുട്ബോൾ ക്ലബ് എന്ന നാമകരണം ചെയ്യപ്പെടുകയും ചെയ്തു.

 

                                                      1950-1960

റയല്‍ മാഡ്രിഡിന്‍റെ വസന്തകാലം ആയിരുന്നു   സാന്റിയാഗോ ബെർണബ്യൂവിന്‍റെ കീഴില്‍. അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ ക്ലബിന്‍റെ മുഖം മാറാന്‍ തുടങ്ങി.യൂത്ത് വിങ്ങ് അകാഡെമി, ഗുണമേന്മയുള്ള പരീശലന സാമഗ്രികള്‍ തുടങ്ങിയവ അദ്ദേഹത്തിന്‍റെ കീഴില്‍ ക്ലബിനെ തേടിയെത്തി.1953 മുതൽ അദ്ദേഹം ലോകോത്തര കളിക്കാരെ വിദേശത്ത് നിന്നും സൈന്‍ ചെയ്യാന്‍ തീരുമാനിച്ചു.അതില്‍ ഒരാള്‍ ആയിരുന്നു അര്‍ജന്‍റൈന്‍ താരമായ ആല്‍ഫ്രഡ് ഡി സ്റ്റെഫാനോ.ആൽഫ്രെഡോ ഡി സ്റ്റെഫാനോ, ഫെറൻക് പുസ്കസ്, ഫ്രാൻസിസ്കോ ജെന്റോ, റെയ്മണ്ട് കോപ എന്നിവരടങ്ങുന്ന ഈ ടീം ഫൂട്ബോള്‍ ചരിത്രത്തിലെ തന്നെ ശക്തര്‍ ആയ ടീമായി കണക്കാക്കപ്പെടുന്നു.

സാന്റിയാഗോ ബെർണബ്യൂ

1955-ൽ ഫ്രഞ്ച് സ്പോർട്സ് ജേണലിസ്റ്റും L’Équipe എഡിറ്ററുമായ ഗബ്രിയേല്‍ ഹാനോട്ടിന്‍റെ ആശയമായിരുന്ന യൂറോപ്പിലെ എല്ലാ ചാംപ്യന്‍മാരും തമ്മില്‍ ഉള്ള ഒരു ടൂര്‍ണമെന്റിന് തുടക്കം കുറിക്കുകയും മാഡ്രിഡ് 1955 മുതല്‍ 1960 വരെ തുടര്‍ച്ചയായി അഞ്ച് തവണ  യൂറോപ്പിയന്‍ കിരീടം നേടുകയും  ചെയ്തു.അത് പില്‍ക്കാലത്ത് യുവേഫ ചാമ്പ്യന്‍സ് ലീഗ് ആയി മാറി. ബെർണബുവിന്റെ കാലയളവില്‍ ആണ് റയൽ മാഡ്രിഡ് സ്പാനിഷ്, യൂറോപ്യൻ ഫുട്ബോളിൽ ഒരു പ്രധാന ശക്തിയായി മാറിയത്.

 

                                                   1960 – 1980

റയലിന്‍റെ ചരിത്രത്തില്‍ തന്നെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു കാലഘട്ടം ആണ് അറുപതുകളുടെ അവസാനം.പാർടിസൻ ബെൽഗ്രേഡിനെ 2–1ന് പരാജയപ്പെടുത്തി 1966 ൽ ക്ലബ് ആറാം തവണ യൂറോപ്യൻ കപ്പ് നേടി.ടീമിലെ എല്ലാ താരങ്ങളും സ്പാനിഷ് വംശജര്‍ ആയിരുന്നു. ലോക പ്രശസ്തിയാര്‍ജിച്ച ഈ ടീമിനെ “YE YE ടീം” എന്നായിരുന്നു അറിയപ്പെട്ടത്.ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ട്ടപ്പെടുന്ന ഇംഗ്ലിഷ് ബാന്‍റായ  the Beatles ന്‍റെ “she loves you” എന്ന പാട്ടിലെ കോറസില്‍  നിന്നുമാണ് ടീമിന് ഈ പേര് വീണത്.

YE YE ടീം

1980 കളുടെ തുടക്കത്തില്‍ തങ്ങളുടെ പേര് നിലനിര്‍ത്താന്‍ ഏറെ പാടുപെടുന്ന ഒരു ക്ലബ് ആയി റയല്‍ മാറി.എന്നാല്‍ ചില  പ്രാദേശിക താരങ്ങള്‍  ടീമില്‍ അവതരിച്ചതോടെ വീണ്ടും റയല്‍ യൂറോപ്യന്‍ ഫൂട്ബോള്‍ ഭരിക്കാന്‍ തുടങ്ങി.1980 കളുടെ രണ്ടാം പകുതിയിൽ സ്പെയിനിലെയും യൂറോപ്പിലെയും മികച്ച ടീമുകളിലൊന്നായി റയല്‍ മാഡ്രിഡ് മാറിയിരുന്നു .ഇക്കാലയളവില്‍ രണ്ട് യുവേഫ കപ്പുകൾ, തുടർച്ചയായി അഞ്ച് സ്പാനിഷ് ചാമ്പ്യൻഷിപ്പുകൾ, ഒരു സ്പാനിഷ് കപ്പ്, മൂന്ന് സ്പാനിഷ് സൂപ്പർ കപ്പുകൾ എന്നിവ നേടാന്‍ അവര്‍ക്കായി.

                                                  2000 –

2000 ജൂലൈയിൽ ഫ്ലോറന്റിനോ പെരെസ് ക്ലബ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഇലക്ഷന്‍ സമയത്ത് ക്ലബിന്‍റെ 270 മില്യൺ ഡോളർ കടം തിരിച്ചടക്കും എന്നും ക്ലബിനെ ഒരു സൂപ്പര്‍സ്റ്റാര്‍ പദവി നല്‍കുമെന്നും പറഞ്ഞു.അദ്ദേഹം പ്രസിഡന്‍റ് ആയപ്പോള്‍ ഫിഗോയെ ബാഴ്സയില്‍ നിന്നും റയലിലേക്ക് എത്തിച്ചു കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റി.പേരെസിന്‍റെ കീഴില്‍ ആണ് റയല്‍ മാഡ്രിഡ് ഡേവിഡ് ബെക്കാം,സിനദീന്‍ സിദാന്‍,കന്നവാരോ,റൊണാള്‍ഡോ വിയേര എന്നിവരെ സൈന്‍ ചെയ്തത്.2003 ല്‍ റയല്‍ മാഡ്രിഡ് കോച്ച് വിന്‍സെന്‍റ് ഡെല്‍ ബോസ്ക്കിനെ സാക്ക് ചെയ്തതിനെതിരെ പേരെസിന് ഏറെ വിമര്‍ശനങ്ങള്‍ കെള്‍ക്കേണ്ടി വന്നു.2005 – 2006 സീസണില്‍ റയല്‍ വളരെ മോശം പ്രകടനം കാഴ്ചവച്ചതിനാല്‍ പേരെസ് തന്‍റെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും രാജിവച്ചു.അദ്ദേഹത്തിന് പകരം റാമോന്‍ കാല്‍ഡേറോണ്‍ പ്രസിഡന്‍റ്   കസേരയില്‍ ഇരുന്നു.എന്നാല്‍ അദേഹത്തിന് കീഴിലും ഒരു ലാലിഗ കിരീടം നേടാനെ റയലിന് കഴിഞ്ഞുള്ളൂ.മൂന്നു വര്‍ഷത്തിന് ശേഷം പൂര്‍വാധികം ശക്തിയോടെ ഫ്ലോറെന്‍റീനോ പേരെസ് റയലിലേക്ക് തിരിച്ചെത്തുന്നു.

ഇത്തവണയും അദ്ദേഹം തന്‍റെ “GALACTICOS” പോളിസി തുടര്‍ന്നു.എ‌സി മിലാനില്‍ നിന്നും കക്ക,യുണൈറ്റഡില്‍ നിന്നും റൊണാള്‍ഡോ എന്നിവരേ  എല്ലാം ടീമില്‍ എത്തിച്ച് കൊണ്ട് വീണ്ടും റയലിന് സൂപ്പര്‍സ്റ്റാര്‍ പദവി നല്‍കി പേരെസ്.അദ്ദേഹത്തിന്റെ കാലയളവില്‍ ജോസ് മോറിഞ്ഞോ,കാര്‍ലോ അഞ്ചലോട്ടി എന്നിവരെല്ലാം റയലില്‍ മാനേജറായി പ്രവര്‍ത്തിച്ചിട്ടുണ്ട് എങ്കിലും അദ്ദേഹത്തിന്റെ ഇന്‍വെസ്റ്റ്മെന്‍റ് ലാഭകരം ആയത് സിദാന്‍റെ കീഴില്‍ ആയിരുന്നു.2016 മുതല്‍ 2018 വരെ  തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ ആദ്യ ക്ലബ് എന്ന ഘ്യാതി  റയല്‍ സ്വന്തമാക്കി.

 

                                                    ചിഹ്നം

 

റയല്‍ ആദ്യ കാലങ്ങളില്‍ “MADRID FOOTBALL CLUB” എന്നറിയപ്പെട്ടതിനാല്‍ M,C,F എന്ന അക്ഷരങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ട് ക്ലബിന്‍റെ ലോഗോ തയ്യാറാക്കി.അൽഫോൻസോ പന്ത്രണ്ടാമൻ രാജാവ് ക്ലബിന് രാജകീയ സംരക്ഷണം നൽകി, അത് “റിയൽ മാഡ്രിഡ്” എന്ന തലക്കെട്ടിന്റെ രൂപത്തിൽ വന്നു.അതോടെ ബാഡ്ജില്‍ ഒരു കിരീടം ഉള്‍പ്പെടുകയുണ്ടായി.1931 ൽ രാജവാഴ്ച പിരിച്ചുവിട്ടതോടെ എല്ലാ രാജകീയ ചിഹ്നങ്ങളും ഇല്ലാതായി.1941 ൽ,സ്പാനിഷ്  ആഭ്യന്തരയുദ്ധം അവസാനിച്ച് രണ്ട് വർഷത്തിന് ശേഷം വീണ്ടും ക്ലബിന് റോയല്‍ പദവി  തിരിച്ചുലഭിച്ചു.

ഈ വരുന്ന മാര്‍ച്ചില്‍ 119 വര്‍ഷം പിന്നിടുന്ന റയല്‍ ലോക ഫൂട്ബോളില്‍ തന്നെ ഏറ്റവും കൂടുതല്‍ ട്രോഫികള്‍ നേടിയ ക്ലബുകളില്‍ ഒന്നാണ്.2000 ഡിസംബർ 11 ന് 42.35% വോട്ട് നേടി റയൽ മാഡ്രിഡ് ഇരുപതാം നൂറ്റാണ്ടിലെ ഫിഫ ക്ലബ്ബായി അംഗീകരിക്കപ്പെട്ടു.2010 മെയ് 11 ന്  IFFHS  20 ആം നൂറ്റാണ്ടിലെ മികച്ച യൂറോപ്യൻ ക്ലബായി റയലിനെ തിരഞ്ഞെടുത്തു.പതിമൂന്നു യൂറോപ്പിയന്‍ കിരീടങ്ങള്‍,രണ്ട് യുവേഫ കപ്പുകൾ, നാല് യുവേഫ സൂപ്പർ കപ്പുകൾ,34 ലാ ലിഗാ ടൈറ്റിലുകൾ, 19 കോപ ഡെൽ റേ, 11 സൂപ്പർകോപ്പ ഡി എസ്പാന എന്നിങ്ങനെ പോകുന്നു അവരുടെ നേട്ടങ്ങള്‍.നിലവില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്നുണ്ടെങ്കിലും കായികയിനങ്ങളില്‍ ഇത്രക്കും ശക്തമായ ക്ലബ് ലോകത്തില്‍ തന്നെ ഉണ്ടാകില്ല.

 

 

Leave a comment