UCL നോക്കൌട്ട് മല്‍സരങ്ങളില്‍ സെഞ്ചുറി നേടിയ ആദ്യ ക്ലബ് റയല്‍
ക്ലബ് ഫൂട്ബോളില്‍ റയല്‍ മാഡ്രിഡ് ഇതുവരെ നേടിയിട്ടുള്ള റെകോര്‍ഡുകള്‍ എല്ലാം മറ്റ് ക്ലബുകള്‍ക്ക് സ്വപ്നം മാത്രം ആണ്.ഇന്ന് രാത്രി ചാമ്പ്യന്‍സ് ലീഗില്‍ റൌണ്ട് ഓഫ് 16 ആദ്യ പാദത്തില്‍ അറ്റ്ലാന്‍റയെ നേരിടാന്‍ റയല്‍ ഇറങ്ങുന്നതോടെ ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് മല്‍സരങ്ങളില്‍ സെഞ്ചുറി കുറിക്കുന്ന ആദ്യ ക്ലബ് ആയിരിക്കും റയല്‍.ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടങ്ങളിൽ തുടർച്ചയായി പ്രത്യക്ഷപ്പെട്ട റെക്കോർഡും ലോസ് ബ്ലാങ്കോസ് സ്വന്തമാക്കിയിട്ടുണ്ട്, ഇത് തുടർച്ചയായ 25-ാം വർഷമാണ്.
നോക്കൗട്ട് മത്സരങ്ങളുടെ എണ്ണത്തിൽ 96 ബയേൺ മ്യൂണിക്കിനും 95 ബാഴ്‌സലോണക്കും ഉണ്ട്.നിലവിലെ കണക്കനുസരിച്ച്, ഈ സീസൺ അവസാനിക്കുന്നതിന് മുമ്പ് ബയേൺ ഒരു സെഞ്ച്വറിയിലെത്താൻ സാധ്യതയുമുണ്ട്.പിഎസ്ജിക്കെതിരെ മോശം ഫോം കാഴ്ചവച്ച ബാഴ്സ ഈ സീസണില്‍ സെഞ്ചുറി റിക്കോര്‍ഡ് ഭേദിക്കാന്‍ സാധ്യതയില്ല.