European Football Foot Ball Top News

അത്ലറ്റിക്കൊയെ വീഴ്ത്തി ജീറൂഡിന്‍റെ ഓവര്‍ ഹെഡ് കിക്ക്

February 24, 2021

അത്ലറ്റിക്കൊയെ വീഴ്ത്തി ജീറൂഡിന്‍റെ ഓവര്‍ ഹെഡ് കിക്ക്

ചൊവ്വാഴ്ച രാത്രി ബുച്ചാറസ്റ്റിൽ നടന്ന ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ്  16 ഫസ്റ്റ് ലെഗിൽ അറ്റ്ലെറ്റിക്കോ മാഡ്രിഡിനെതിരെ 1-0ന് ചെല്‍സി വിജയം നേടി.ഒലിവര്‍ ജീറൂഡ് നേടിയ ഗോളില്‍ ആണ് ചെല്‍സി മാഡ്രിഡിനെ മറികടന്നത്.മാർച്ച് 17 ന് യു‌സി‌എൽ ക്വാർട്ടർ ഫൈനലിൽ ഇടംനേടാൻ തോമസ്‌ ടൂഷലിന് ഇതോടെ ഒരു എവേ ഗോള്‍ ലീഡ് ഉണ്ട്.

അത്ലറ്റിക്കോയുടെ ഡെഡ് ലോക്ക് ഡിഫന്‍സ് 70 ആം മിനുട്ടില്‍ ജീറൂഡ് തകര്‍ത്തു.ഒരു ഓവര്‍ ഹെഡ് കിക്കിലൂടെ ജീറൂഡ് നേടിയ  ഗോള്‍ ആദ്യം ഓഫ് സൈഡ് എന്നു വിധിച്ചെങ്കിലും പിന്നീട് VAR തീരുമാനം മാറ്റുകയായിരുന്നു.തങ്ങള്‍ അവരെ മികച്ച രീതിയില്‍ പ്രതിരോധിച്ചു എന്നു അവരുടെ നീക്കങ്ങള്‍ തുടക്കത്തില്‍ തന്നെ മുന്നയോടിക്കാന്‍ കഴിഞ്ഞതാണ് വിജയത്തിന് പിന്നില്‍ എന്നു ടൂഷല്‍ വെളിപ്പെടുത്തി.

Leave a comment