ലേയ്സെസ്റ്റര്‍ സിറ്റിയുടെ രക്ഷകന് ആയി ഇഹിയനാച്ചോ
ബുധനാഴ്ച ബ്രൈടൺ ആന്റ് ഹോവ് അൽബിയോണിനെതിരെ 1-0ന് ജയിച്ചുകൊണ്ട് ലെസ്റ്റർ സിറ്റി എഫ്എ കപ്പ് ക്വാർട്ടർ ഫൈനലിലേക്കുള്ള യോഗ്യത നേടി.94 ആം മിനുട്ടില്‍ ആയിരുന്നു ലേയ്സെസ്റ്ററിന്റെ മല്‍സരത്തിന്റെ ഗതി തിരിച്ചുവിട്ട ഗോള്‍ പിറന്നത്.ഇഹിയനാചോയാണ് ലെയ്സെസ്റ്ററിന് വേണ്ടി വിജയഗോള്‍ നേടിയത്.മല്‍സരത്തിനിടെ ജെയിംസ് ജസ്റ്റിൻ കാൽമുട്ടിന് പരിക്കേറ്റത് മൂലം സ്ട്രറ്റ്ച്ചറില്‍ കളം വിട്ടത് ലേയ്സെസ്റ്ററിന് തിരിച്ചടിയായി.
65,67 മിനുട്ടുകളില്‍ ഈ രണ്ട് ടീമുകളും ഓരോ ഗോള്‍ വീതം നേടി എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചത് ഇരുവര്‍ക്കും തിരിച്ചടിയായി.62 ആം മിനുട്ടില്‍ തങ്ങളുടെ ഗോള്‍ മെഷിന് ആയ ജൈമി വാര്‍ഡിക്കു പകരക്കാരന് ആയി ഇഹിയനാച്ചോവിനെ ഇറക്കാന്‍ ബ്രെണ്ടന്‍ റോജേര്‍സ് എടുത്ത തീരുമാനം ശരിവക്കും വിധം അദ്ദേഹം 94 ആം മിനുട്ടില്‍ ഗോള്‍ നേടുകയും അതുവഴി ലേയ്സെസ്റ്റര്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയും ചെയ്തു.






































