European Football Foot Ball Top News

വര്‍ഗീയവാദി എന്ന മുദ്രകുത്തല്‍ ബെര്‍ണാര്‍ഡോ സില്‍വയെ തളര്‍ത്തി എന്ന് പെപ്

February 1, 2021

വര്‍ഗീയവാദി എന്ന മുദ്രകുത്തല്‍ ബെര്‍ണാര്‍ഡോ സില്‍വയെ തളര്‍ത്തി എന്ന് പെപ്

ബെര്‍ണാര്‍ഡോ സില്‍വ നിലവില്‍ സിറ്റിയില്‍ വളരെ മികച്ച രീതിയില്‍ ഫുട്ബോള്‍ കളിക്കുന്നു എന്നും 2019 നടന്ന ചില സംഭവങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ആണ് താരം പഴയ നിലയിലേക്ക് തിരിച്ചെത്തിയത് എന്നും  പെപ് ഗാര്‍ഡിയോള പറഞ്ഞു.ഫുട്ബോള്‍ അസോസിയേഷന്‍,ബെഞ്ചമിന്‍ മെന്‍റിയെ വംശീയമായി അധിക്ഷേപിച്ചു എന്ന പേരില്‍ 64160 ഡോളര്‍ പിഴ നല്‍കിയത്  ബെര്‍ണാര്‍ഡോ സില്‍വയേ ഏറെ വിഷമിപ്പിച്ചു എന്നും പെപ് വെളിപ്പെടുത്തി.

സംഭവം നടക്കുന്നത്  2019 ല്‍ ആണ്.ബെഞ്ചമിന്‍ മെന്‍റിയുടെ കുട്ടികാലത്തെ  ഫോട്ടോയും കൊഞ്ചുറ്റോസ് എന്ന മിട്ടായിലെ കുട്ടിയെയും താരതമ്യപ്പെടുത്തി സില്‍വ ട്വീറ്റ് ചെയ്തത് ആണ് ഇതിനെല്ലാം കാരണമായത്.ഇതിന്  മെന്‍റി മറുപടി നല്‍കിയത് ഒരു റിയാക്ഷന്‍  സ്മൈലി നല്‍കിയായിരുന്നു.കൊഞ്ചുറ്റോസ് ആഫ്രിക്കന്‍ അമേരിക്കന്‍ വര്‍ഗക്കാരെ വംശീയമായി അധിക്ഷേപിക്കുന്നു എന്ന പഴി ഏറെ കേട്ട കമ്പനിയാണ്.തനിക്ക് ഒരു പ്രശ്നവും ഇല്ല എന്ന് മെന്‍റിയും പറഞ്ഞിരുന്നു.ആ സംഭവം സില്‍വയെ  ഏറെ വിഷമിപ്പിച്ചു എന്നും രണ്ടു സുഹൃത്തുകള്‍ തമ്മില്‍ കളി പറഞ്ഞത് ഇത്ര വലിയ തെറ്റായി ഫൂട്ബാള്‍ അസോസിയേഷന്‍ എങ്ങനെ കണ്ടു എന്നും പെപ് മാധ്യമങ്ങളോട് ചോദിച്ചു.

 

 

Leave a comment