റയലിനെ വീട്ടില്‍ കേറി വെട്ടി ലേവാന്തേ
റയല്‍ അവരുടെ തന്നെ തട്ടകമായ ആല്‍ഫ്രെഡ് ഡി സ്റ്റെഫാനോ സ്റ്റേഡിയത്തില്‍ വച്ച് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ലേവാന്തേക്കെതിരെ പരാജയപ്പെട്ടു.കോവിഡ് മൂലം ക്വാറന്റ്റയിനില്‍ കഴിയുന്ന സിദാന് പകരം ഡേവിഡ് ബെറ്റോണിയായിരുന്നു ഇന്നതെ മല്‍സരത്തിലെ റയലിന്റെ മാനേജര്‍.
മല്‍സരം തുടങ്ങി ഒന്‍പതാം മിനുട്ടില്‍ തന്നെ സെന്റര്‍ ബാക്ക് ഏദര്‍ മിലിട്ടാവോക്ക് റെഡ് കാര്‍ഡ് ലഭിച്ചതിനാല്‍ റയല്‍ പത്ത് പേരായി ചുരുങ്ങി. എന്നാല്‍ പതിമൂന്നാം മിനുട്ടില്‍ അസന്‍സിയോയുടെ ഗോള്‍ പിറന്നതോടെ മല്‍സരം കൈവെള്ളയില്‍ ആണെന്ന് റയല്‍ തെറ്റിദ്ധരിച്ചു.ഇതിന് മറുപടി വന്നത് 32 ആം മിനുട്ടില്‍ ലൂയിസ് നോഗാലാസിന്റെ ബൂട്ടില്‍ നിന്നും.62 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി പാഴാക്കിയ റോജര്‍ മാര്‍ട്ടി പ്രായശ്ചിത്തമായി 78 ആം മിനുട്ടില്‍ ഗോള്‍ നേടിയതോടെ വിലപ്പെട്ട മൂന്നു പോയിന്റ് ലേവാന്തേക്ക് സ്വന്തം.






































