വനിത ഫുട്ബാൾ ലോകകപ്പ് : ദക്ഷിണ കൊറിയയെ നോർവേ തോൽപ്പിച്ചു
ഫ്രാൻസ്: ഫ്രാൻസിൽ നടക്കുന്ന ഫിഫ ഫുട്ബാൾ ലോകകപ്പിൽ ഇന്ന് നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ദക്ഷിണ കൊറിയയെ നോർവേ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവേ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയത്. പെനാൽറ്റി ഗോളുകൾ നേടിയാണ് നോർവേ ജയിച്ചത്. അഞ്ചാം മിനിറ്റിലും,അമ്പത്തിയൊന്നാം മിനിറ്റിലും ലഭിച്ച പെനാൽറ്റി അവർ ഗോളാക്കി മാറ്റുകയായിരുന്നു.
കരോളിൻ,ഇസബെൽ എന്നിവരാണ് നോർവേയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ദക്ഷിണ കൊറിയക്ക് വേണ്ടി മിൻ ജി എഴുപത്തിയെട്ടാം മിനിറ്റിൽ ആശ്വാസ ഗോൾ നേടി. മൂന്ന് മത്സരങ്ങളിൽ രണ്ട് കളികളും ജയിച്ച നോർവേ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് കളികളും തോറ്റ ദക്ഷിണ കൊറിയ ഗ്രൂപ്പ് എയിൽ നാലാം സ്ഥാനത്താണ്.