സാംപ്ഡോറിയ കീഴടക്കാന്‍ യുവന്റസ്
ശനിയാഴ്ച വൈകീട്ട് ഇന്ത്യന്‍ സമയം പത്തര മണിക്ക് സ്റ്റേഡിയോ ലുയിഗി ഫെരാരിസിൽ സാംപോറിയയെ നേരിടാന്‍ യുവന്റസ് ചെല്ലുന്നു.തുടര്‍ വിജയങ്ങള്‍ക്കിടയില്‍ ഇന്റര്‍ മിലാനെതിരെ ഒരു പരാജയം നേരിട്ടെങ്കിലും തുടര്‍ച്ചയായി മൂന്നു വിജയങ്ങള്‍ നേടാന്‍ യുവാന്റസിനായി.അതില്‍ കോപ ഇറ്റാലിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പാലിനെ തകര്‍ത്തത് എതിരിലാത്ത നാല് ഗോളിനും.
ലീഗില്‍ നാലാം സ്ഥാനത്തിരിക്കുന്ന യുവന്റസിന് മുന്നില്‍ ആണ് ഇന്റര്‍ മിലാന്,എസി മിലാന്,റോമ എന്നിവര്‍.ഒന്നാമത് ഉള്ള എസി മിലാനുമായുള്ള പോയിന്റ് വിത്യാസം കുറക്കാന്‍ യുവാന്റസിനായി.ഈ ഒരു ഫോം നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞാല്‍ തീര്‍ച്ചയായും ലീഗ് കിരീടം നിലനിര്‍ത്തുക എന്നത് യുവന്റസിന് ബാലികേറാമല്ലയാകില്ല.ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് തിരിച്ചു ടീമിലെത്തുന്നത് പിര്‍ലോക്കും സംഘത്തിനും അറ്റാക്കിങ്ങില്‍ കൂടുതല്‍ കരുത്ത് പകരും.






































