കോപ്പ അമേരിക്ക: ചിലിക്ക് ആദ്യ ജയം
ബ്രസീൽ : കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് സി മത്സരത്തിൽ ഇന്ന് ജപ്പാനെ ചിലി തോൽപ്പിച്ചു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ചിലി ജപ്പാനെ പരാജയപ്പെടുത്തിയത്. രണ്ട് ടീമുകളും മികച്ച പ്രകടനമാണ് ആദ്യ പകുതിയിൽ കഴിച്ചവെച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ചിലി ജപ്പാനെ നോക്കുകുത്തികളാക്കി ഗ്രൗണ്ടിൽ നിറഞ്ഞ് കളിക്കുകയായിരുന്നു. എഡ്വേർഡോ വർഗാസ് രണ്ട് ഗോളുകൾ നേടി.
ആദ്യ പകുതിയിൽ നാല്പത്തിയൊന്നാം മിനിറ്റിൽ ചിലിയുടെ എറിക് ആദ്യ ഗോൾ നേടി ലീഡ് ഉയർത്തി. തോട്ടത്തടുത്ത മിനിറ്റിൽ ജപ്പാൻ മികച്ച ഒരു പാസ്സിലൂടെ ഗോൾ നേടാൻ ശ്രമിച്ചെങ്കിലും അത് ചിലി നിഷ്പ്രഭമാക്കി. ഒന്നാം പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ചിലി രണ്ടാം പകുതിയിൽ ആക്രമിച്ചു കളിക്കുയായിരുന്നു. അമ്പത്തിനാലാം മിനിറ്റിൽ എഡ്വേർഡോ വർഗാസ് ആദ്യ ഗോൾ നേടി ലീഡ് വീണ്ടും ഉയർത്തി. പിന്നീട് കളി അവസാനിക്കാറായപ്പോൾ എമ്പതിരണ്ടാം മിനിറ്റിലും, എമ്പതിമൂന്നാം മിനിറ്റിലും ചിലി ഗോളുകൾ നേടി വിജയം സ്വന്തമാക്കി. എമ്പതി മൂനാം മിനിറ്റിൽ എഡ്വേർഡോയും. എമ്പത്തിരണ്ടാം മിനിറ്റിൽ അലക്സിസുമാണ് ഗോളുകൾ നേടിയത്.