ഉയര്‍ത്തെഴുന്നേറ്റ് ലിവര്‍പ്പൂള്‍
ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ടോട്ടന്‍ഹാമിനെ അവരുടെ ഹോമില്‍ ചെന്നു പരാജയപ്പെടുത്തിയ ലിവര്‍പ്പൂള്‍ ഒടുവില്‍ എല്ലാവരുടെയും വായടപ്പിച്ച് ലീഗ് പ്രതീക്ഷകള്‍ നിലനിര്‍ത്തി.ലിവര്‍പ്പോള്‍ ഫോര്‍വേഡുകള്‍ ആയ ഫിര്‍മിഞ്ഞോ,മാനെ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഏറെ പഴി കേട്ട മറ്റൊരു താരമായ ട്രെന്‍റ് അലക്സാണ്ടര്‍ അര്‍നോള്‍ഡും ഗോള്‍ നേടി തന്‍റെ റോള്‍ കൃത്യമായി നിര്‍വഹിച്ചു.
ടോട്ടന്‍ഹാമിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത് പിയറി എമിലി ഹോജ്ബെര്‍ഗ് ആയിരുന്നു.ആദ്യ പകുതി തീരാന്‍ ഇരിക്കെ സ്കോര്‍ ബോര്‍ഡില്‍ ആദ്യ ഗോള്‍ നേടി ഫിര്‍മിഞ്ഞോ ലിവര്‍പൂളിന് ലീഡ് നേടി കൊടുത്തു.രണ്ടാം പകുതി തുടങ്ങിയതും ഇരു ടീമുകളും ഓരോ ഗോള്‍ നേടി മല്‍സരത്തിന് ആവേശം കൂട്ടി എങ്കിലും 65 ആം മിനുട്ടിലെ മാനേയുടെ ഗോള്‍ ലിവര്‍പ്പൂള്‍ വിജയം ഉറപ്പിച്ചു.മല്‍സരശേഷം മാധ്യമങ്ങളെ കണ്ട ക്ലോപ്പ് തന്‍റെ ടീമിന്‍റെ പ്രകടനത്തില്‍ താന്‍ വളരെയേറെ സന്തുഷ്ട്ടന്‍ ആണെന്ന് വെളിപ്പെടുത്തി.






































