European Football Foot Ball Top News

കോപ്പ ഇറ്റാലിയ ക്വാർട്ടർ ഫൈനലിൽ സ്പാലിനെ വരവേല്‍ക്കാന്‍ യുവന്‍റസ്

January 27, 2021

കോപ്പ ഇറ്റാലിയ ക്വാർട്ടർ ഫൈനലിൽ സ്പാലിനെ വരവേല്‍ക്കാന്‍ യുവന്‍റസ്

കോപ്പ ഇറ്റാലിയ ക്വാർട്ടർ ഫൈനലിൽ   കഴിഞ്ഞ വർഷത്തെ  ഫൈനലിസ്റ്റുകളായ യുവന്റസ് സീരി  ബി പ്രമോഷൻ മത്സരാർത്ഥികളായ സ്പാലിനെ സ്വാഗതം ചെയ്തേക്കും.നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നേക്കാലിന്  ഇരുവരും തമ്മിലുള്ള പോരാട്ടം യുവന്‍റസ് സ്റ്റേഡിയത്തില്‍ വച്ചു നടക്കും.

ഈ സീസണിലും സീരി എ കിരീടം നേടാന്‍ ഒരുങ്ങുന്ന യുവന്‍റസിന് കാര്യങ്ങളൊന്നും അത്രക്ക് വെടിപല്ല.ലീഗില്‍ ഇപ്പോള്‍ നാലാം സ്ഥാനത്ത് തുടരുന്ന യുവന്‍റസ് എ‌സി മിലാന് ഏഴ് പോയിന്റിന്  പിന്നില്‍ ആണ്.റൌണ്ട് ഓഫ് 16 ല്‍ ജെനോവയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ യുവന്‍റസ് കഴിഞ്ഞ ആഴ്ച്ച നാപൊളിയെ എതിരിലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി സൂപ്പര്‍ കോപ ഇറ്റാലിയാന  കിരീടം നേടിയിരുന്നു.റൌണ്ട് ഓഫ് 16 ല്‍ സസുവോളോയെ പരാജയപ്പെടുത്തിയാണ് സ്പാല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്.

Leave a comment