European Football Foot Ball Top News

ബ്ലാസ്റ്റേഴ്സിനെ നേരിടാന്‍ ജംഷധ്പൂര്‍

January 27, 2021

ബ്ലാസ്റ്റേഴ്സിനെ നേരിടാന്‍ ജംഷധ്പൂര്‍

ഇന്ത്യൻ സൂപ്പർ ലീഗിൽ ബാം‌ബോളിമിലെ ജി‌എം‌സി സ്റ്റേഡിയത്തിൽ ബുധനാഴ്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി  ജംഷദ്പൂരിനെ നേരിടും.ഇന്ത്യന്‍ സമയം ഏഴരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മല്‍സരം.ഇരു ടീമുകളും പതിനാല്  പോയിന്‍റൊടെ ലീഗ് ടേബളില്‍ തൊട്ടടുത്താണ് ഇരിക്കുന്നത്.ബ്ലാസ്റ്റേഴ്സ് ലീഗില്‍ ഒന്‍പതം സ്ഥാനത്തും ജംഷധ്പൂര്‍ എട്ടാം സ്ഥാനത്തുമാണ്.തുല്യ ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇന്ന് ജി‌എം‌സി സ്റ്റേഡിയത്തിൽ തീ പാറുമെന്ന് ഉറപ്പ്.

കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ തോല്‍വി എന്തെന്ന് അറിയാത്ത  ആണ് ബ്ലാസ്റ്റേഴ്സ് ജംഷധ്പൂറിനെ നേരിടാന്‍ ഒരുങ്ങുന്നത്.ജംഷധ്പൂറാകട്ടെ തുടര്‍ച്ചയായ മൂന്നു മല്‍സരങ്ങള്‍ തോല്‍വി നേരിട്ട് കഴിഞ്ഞ മല്‍സരത്തില്‍ ഹൈദരഭാദിനെതിരെ സമനില നേടിയുള്ള വരവാണ്.ഇതിന് മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം ബ്ലാസ്റ്റേഴ്സിനൊപ്പം ആയിരുന്നു.രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആയിരുന്നു അന്ന് ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്.

Leave a comment