European Football Foot Ball Top News

ലംപാര്‍ഡ് ഇല്ലാത്ത സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെക്ക് വോള്‍വ്സ് എത്തുന്നു

January 27, 2021

ലംപാര്‍ഡ് ഇല്ലാത്ത സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെക്ക് വോള്‍വ്സ് എത്തുന്നു

ഫ്രാങ്ക് ലംപാര്‍ഡ്  മാനേജര്‍ റോളില്‍ നിന്നും  ഇറങ്ങിയതിന് ശേഷം ആദ്യ മല്‍സരത്തിന് ചെല്‍സി തയ്യാറെടുക്കുന്നു.പുതിയ കോച്ച് തോമസ് ടൂഷല്‍ ചെല്‍സിയെ വൂള്‍വ്സിനെ നേരിടുന്നതിന് വേണ്ടി എന്തു മാറ്റം ആണ് വരുത്തുന്നത് എന്നു ഇന്നു ഫുട്ബോള്‍ ലോകം ഉറ്റുനോക്കുകയാണ്.ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്നാരക്ക് ആണ് ചെല്‍സിയും വൂള്‍വ്സും തമ്മില്‍ ഉള്ള പോരാട്ടാം.

നിലവില്‍ പത്താം സ്ഥാനത്ത് ഉള്ള ചെല്‍സി കഴിഞ്ഞ അഞ്ച് ലീഗ് മല്‍സരങ്ങളില്‍ ഒരു വിജയം മാത്രം ആണ് നേടിയത്.ഇന്നതെ മല്‍സരത്തില്‍ ചെല്‍സിയുടെ മിഡ് ഫീല്‍ഡ് വര്‍ക്ക് ഫോഴ്സ് ആയ കാന്‍റെ ഉണ്ടാകില്ല.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍  ആണ് പ്രീമിയര്‍ ലീഗില്‍ വൂള്‍വ്സ് അവസാനമായി ഒരു ജയം നേടിയത്.നിലവില്‍ പതിനാലാം സ്ഥാനത്തുള്ള അവര്‍ക്ക് എന്തു വിലകൊടുത്തും തിരിച്ച് വിജയ വീഥിയിലേക്ക് എത്തേണ്ടതുണ്ട്.

Leave a comment