European Football Foot Ball Top News

പൂജാരക്കെതിരെ അശ്വിന്‍റെ രസകരമായ വെല്ലുവിളി

January 26, 2021

പൂജാരക്കെതിരെ അശ്വിന്‍റെ രസകരമായ വെല്ലുവിളി

വരാന്‍ ഇരിക്കുന്ന ഇംഗ്ലണ്ട് ടെസ്ട് മല്‍സരത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ആയ ചെതേശ്വര്‍ പൂജാര ഏതെങ്കിലും ഒരു ഇംഗ്ലിഷ് ഓഫ് സ്പിന്നര്‍മാരെ സിക്സിന് തൂകുകയാണെങ്കില്‍ താന്‍ പകുതി മീശ വടിച്ച് കളിക്കാന്‍ ഇറങ്ങുമെന്ന് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍.അശ്വിന്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് വിക്രം റാഥൂറിനോട് നടത്തിയ സംഭാഷണത്തില്‍ ആണ് രസകരമായ വെല്ലുവിളി നടത്തിയത്.അശ്വിന്‍റെ ഒഫീഷ്യല്‍ യുറ്റൂബില്‍ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്.

പൂജാര ഏതെങ്കിലും ഒരു ഓഫ് സ്പിനറെ മുകളിലേക്ക് തൂക്കുമോ എന്ന ചോദ്യത്തിന് റാഥൂര്‍ മറുപടി നല്‍കിയത് ഇങ്ങനെ.”ഒരു തവണയെങ്കിലും മുകളിലേക്ക് അടിക്കാന്‍  ഞാൻ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. അദ്ദേഹത്തിന് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ല, അദ്ദേഹം എനിക്ക് വലിയ കാരണങ്ങൾ നൽകുന്നു.”ഇതിനെതിരെ അശ്വിന്‍ മോയീന്‍ അലിയെയോ അല്ലെങ്കില്‍ മറ്റ് സ്പിന്നര്‍മാരെയോ പൂജാര കേറി അക്രമിച്ച് കളിച്ചാല്‍ താന്‍ മീശ പകുതി വടിക്കുമെന്ന് അശ്വിന്‍ മറുപടി പറഞ്ഞു.എന്നാല്‍ ഈ രസകരമായ ചാലഞ്ച് പൂജാര ഏറ്റെടുക്കുമെന്ന് താന്‍ കരുതുന്നില്ല എന്ന് വിക്രം റാഥൂര്‍ മറുപടി നല്‍കി.

Leave a comment