യുവന്റസിനെ പ്രതിരോധത്തില്‍ ആഴ്ത്തി ഇന്റര്‍ മിലാന്
ചാമ്പ്യന്മാരായ യുവന്റസിനെതിരെ 2-0 ന് ജയം നേടിയ ഇന്റര്‍ മിലാന് ലീഗ് പ്രതീക്ഷകള്‍ നില നിര്‍ത്തുകയും എസി മിലാനൊപ്പം പോയിന്റ് പങ്കിടുകയും ചെയ്യുന്നു.നിലവില്‍ രണ്ടാം സ്ഥാനത്ത് ആണെങ്കിലും ഈ ഒരു ജയത്തോടെ ഇന്ററിന് ലഭിക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.ഒന്നാം സ്ഥാനക്കാരായ എസി മിലാന് പോലും പറ്റാത്ത പണിയാണ് ഇന്റര്‍ സാധിച്ചു കാണിച്ച് കൊടുത്തു.
12 ആം മിനുട്ടിലെ ഗോള്‍ നേടി അര്‍ട്ടുറോ വിദാല്‍ ആണ് സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയ ആദ്യ താരം.52 ആം മിനുട്ടില്‍ യുവ താരം നിക്കോളോ ബാരെല്ല ക്ലിനിക്കലായി ഫിനിഷ് ചെയ്തപ്പോൾ അന്റോണിയോ കോണ്ടെയുടെ ടീം അർഹമായ ഒരു സെക്കൻഡ് ഗോള്‍ നേടുകയും അത് വഴി മല്‍സരം തങ്ങളുടെ വരുതിയില്‍ ആക്കുകയും ചെയ്തു.






































