ഫെര്‍ഗിക്ക് ശേഷം റഫറിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന മാനേജര്‍ ക്ലോപ്പ് ആണെന്ന് മുൻ പ്രീമിയർ ലീഗ് റഫറി മാര്‍ക്ക് ക്ലാട്ടന്ബര്ഗ്
ഞായറാഴ്ച റെഡ് ഡെവിൾസിനെതിരായ ലിവർപൂളിന്റെ ഏറ്റുമുട്ടലിന് മുന്നോടിയായി ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കുന്ന പിഴകളെക്കുറിച്ച് യൂർഗൻ ക്ലോപ്പ് അടുത്തിടെ നടത്തിയ അഭിപ്രായമെന്ന് മുൻ പ്രീമിയർ ലീഗ് റഫറി മാര്‍ക്ക് ക്ലാട്ടന്ബര്ഗ് പറഞ്ഞു.
“യുണൈറ്റഡ് കളിക്കാർ പെനാൽറ്റികൾ നേടാൻ ആഗ്രഹിക്കുന്നുവെന്ന് നിർദ്ദേശിക്കുകയാണെങ്കിൽ അദ്ദേഹം ഒരു കുടിലന് ആയ മാനേജര്‍ ആണ്.മോ സലാ, സാഡിയോ മാനെ തുടങ്ങിയവർ സമാനമായ തന്ത്രങ്ങൾ പ്രയോഗിക്കാൻ പ്രാപ്തരാണ്.ഒരു വലിയ ഗെയിമിന് മുന്നോടിയായി ഒരു റഫറിയെ സ്വാധീനിക്കാനുള്ള അത്തരം നഗ്നമായ ശ്രമം ഫെർഗിക്ക് ശേഷം ഞങ്ങൾ കണ്ടിട്ടില്ല.ഈ കഴിഞ്ഞ സീസണിൽ എല്ലാ മല്‍സരങ്ങളും ലിവർപൂൾ വിജയിക്കുമ്പോൾ ക്ലോപ്പ് ഒന്നും തന്നെ ചെയ്തിരുന്നില്ല.ഇതൊക്കെ തോല്‍ക്കുമ്പോള്‍ അദ്ദേഹം ചെയ്യുന്ന ഓരോ മൈൻഡ് ഗെയിമുകളാണ്. “ക്ലാറ്റൻബർഗ് ഡെയ്ലി മെയിലിൽ വെളിപ്പെടുത്തി.






































