European Football Foot Ball Top News

നെയ്മര്‍ പിഎസ്ജി കാമ്പിലേക്ക് തിരിച്ചെത്തി

January 12, 2021

നെയ്മര്‍ പിഎസ്ജി കാമ്പിലേക്ക് തിരിച്ചെത്തി

പാരീസ് സെന്റ് ജെർമെയ്നിൽ നെയ്മർ വീണ്ടും പരിശീലനത്തിനെത്തിയെന്ന വാർത്ത പുതിയ മാനേജര്‍ ആയ  മൗറീഷ്യോ പോച്ചെറ്റിനോയ്ക്ക് ഉത്തേജനം നൽകിയേക്കും.ഡിസംബർ 13 ന് ലിയോണിനെ നേരിട്ടതിന് ശേഷം 28 കാരൻ വിശ്രമത്തില്‍ ആയിരുന്നു.തിയാഗോ മെൻഡിസിന്റെ ചാലഞ്ച് ആയിരുന്നു അദ്ദേഹത്തിന് വെല്ലുവിളി ഉയര്‍ത്തിയത്.

നെയ്മർ അവസാനമായി കളത്തിലിറങ്ങിയതിനുശേഷം പാർക്ക് ഡെസ് പ്രിൻസസിൽ വളരെയധികം മാറ്റങ്ങൾ സംഭവിച്ചു.പിഎസ്ജിയിലെ എല്ലാവരുടെയും  പ്രിയപ്പെട്ട മാനേജര്‍ ടൂഷല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടത് ഈ അടുത്ത് ഫൂട്ബോള്‍ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു.ബുധനാഴ്ച   മാർസേലിയുമായുള്ള ഏറ്റുമുട്ടലിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുന്നത് പി‌എസ്‌ജി വളരെ അധികം കാത്തിരിക്കുകയാണ്.അടുത്ത മാസം ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 നോക്കൌട്ട് മല്‍സരത്തില്‍ ബാഴ്സയെ നേരിടാന്‍ ഉള്ളതിനാല്‍ നേയ്മറെ വച്ച് റിസ്ക് എടുക്കാന്‍ പൊചെട്ടിഞ്ഞോ ഒന്നു മടിക്കാനും ഇടയുണ്ട്.

Leave a comment