ബെല്‍ജിയം ഫിഫ ലോക റാങ്കിങ്ങിൽ ഒന്നാമത്
ഫിഫയുടെ പുതിയ റാങ്കിങ് പട്ടികയിൽ ബെൽജിയം ഒന്നാം സ്ഥാനത്ത്. കസാക്കിസ്ഥാന്‍, സ്കോട്ട്ലൻഡ് എന്നീ രാജ്യങ്ങളെ തോൽപ്പിച്ചതോടെയാണ് ബെൽജിയം ഒന്നാം സ്ഥാനത്ത് എത്തിയത്.
ഫ്രാൻസ് ആണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. 1746 പോയിന്റ് ആണ് ബെല്‍ജിയത്തിന് ഉള്ളത്, ഫ്രാൻസിന് 1718 പോയിന്റും.ബ്രസിൽ ആണ് മൂന്നാം സ്ഥാനത്ത് അവർക്ക് 1681 പോയിന്റ് ആണ് ഉള്ളത്. പോർച്ചുഗൽ 1631 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തി. ഇന്ത്യ 101 -ാമതാണ്,1219 പോയിന്റ് ആണ് ഇന്ത്യക്കുള്ളത്.






































