ലോകകപ്പ് ക്രിക്കറ്റ് : ഇംഗ്ലണ്ട് ഇന്ന് വെസ്റ്റിൻഡീസിനെ നേരിടും
ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെ നേരിടും. ഇരു ടീമുകളുടെയും നാലാം മത്സരമാണ് ഇന്ന് നടക്കുന്നത്. മൂന്ന് കളികളിൽ നിന്ന് രണ്ട് ജയവുമായി ഇംഗ്ലണ്ട് പോയിന്റ് നിലയിൽ നാലാം സ്ഥാനത്താണ്. ഇന്ത്യയോട് ആണ് അവർ തോറ്റത്. എന്നാൽ മൂന്ന് കളികളിൽ ഒരു കളി മാത്രം ജയിച്ച വെസ്റ്റിൻഡീസിന് ഇന്നത്തെ മത്സരം അനിവാര്യമാണ്. അവരുടെ മൂന്നാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ബാറ്റിങ്ങിലും, ബൗളിങ്ങിലും ഇരു ടീമുകളും ശ്കതരാണ്. ആർച്ചറുടെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ബൗളിങ് പട അതിശകതമാണ്. ബാറ്റിങ്ങിൽ റോയ്, റൂട്ട്, ബട്ലർ, മോർഗൻ തുടങ്ങിയവർ ഫോമിലാണ്.വിൻഡീസിൽ ഗെയിൽ, റസ്സൽ, ഹോൾഡർ, നിക്കോളാസ് എന്നിവർ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നത് വെസ്റ്റിൻഡീസിനെ ശക്തമാക്കുന്നു. എന്നാൽ മഴ ഈ ലോകകപ്പിന്റെ രസം കൊല്ലിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ നാല് മത്സരങ്ങളാണ് മഴ കാരണം ഉപേക്ഷിച്ചത്.






































