ദുരിതങ്ങള്‍ വിട്ടുമാറാതെ ആഴ്സണല്‍
ബേണ്‍ളിക്കെതിരെ ആഴ്സണല്‍ ഒരു ഗോളിന്‍റെ പരാജയം ഏറ്റുവാങ്ങി.1959 ന് ശേഷം ആദ്യമായി നാല് ഹോം ഗെയിമുകൾ തോറ്റ ഗണ്ണേഴ്സ് 13 പോയിന്റുമായി ഇപ്പോള്‍ 15 ആം സ്ഥാനത്താണ്.ഇനി മുതല്‍ സ്പാനിഷ് പരിശീലകനായ മൈക്കൽ അർട്ടെറ്റയുടെ മേൽ സമ്മർദ്ദം വർദ്ധിക്കും. ആഴ്സണൽ 39 വർഷത്തിനിടയിൽ ഒരു സീസണിലെ ഏറ്റവും മോശം തുടക്കം ആണ് കാഴ്ചവച്ചത്.
ബേണ്‍ളി താരം ആയ ആഷ്ലി വെസ്റ്റ്വുഡിനെ തൊണ്ടയിൽ പിടിക്കുന്നതായി കണ്ടെത്തിയതിനാല്‍ ഷാക്കയെ VAR മല്‍സരത്തില്‍ നിന്നും പറഞ്ഞു വിട്ടു.മുഹമദ് എല്‍ നെനി ജയിംസ് ടര്‍കൌസ്കിയേ ഫൌള്‍ ചെയ്തത് കണ്ടെത്തിയെങ്കിലും വെറും മഞ്ഞ കാര്‍ഡ് മാത്രം നല്‍കി VAR.ദുരിതങ്ങള്‍ വിടാതെ പിന്തുടര്‍ന്ന മല്‍സരത്തില്‍ അതിന്റെ പര്യാവസാനത്തേക്ക് അടുത്തപ്പോള്‍ ഓണ്‍ ഗോള്‍ വഴങ്ങി ഔബ്മയെങ് ആഴ്സണലിന്റെ പരാജായത്തിന് വഴിയൊരുക്കി.






































