European Football Foot Ball Top News

ആദ്യ നാലില്‍ തിരിച്ചെത്താന്‍ ലേയ്സെസ്റ്റര്‍ സിറ്റി

December 6, 2020

ആദ്യ നാലില്‍ തിരിച്ചെത്താന്‍ ലേയ്സെസ്റ്റര്‍ സിറ്റി

ഈ വാരാന്ത്യത്തിൽ ബ്രമാൽ ലെയ്‌നിൽ വച്ച് ഷെഫീൽഡ് യുണൈറ്റഡും ലെസ്റ്റർ സിറ്റിയും തമ്മില്‍ ഏറ്റുമുട്ടും.ഒരു വിജയം പോലും തങ്ങളുടെ കൈയ്യില്‍ ഇല്ലാത്ത ഷെഫീല്‍ഡ് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.അവസാനം കളിച്ച അഞ്ച് പ്രീമിയര്‍ ലീഗ് മല്‍സരങ്ങളിലും തോല്‍വി.അതേ സമയം കഴിഞ്ഞ രണ്ടു മല്‍സരങ്ങള്‍ തോറ്റ ലേയ്സെസ്റ്റര്‍ സിറ്റി ഇപ്പോള്‍ ലീഗില്‍ ആറാം സ്ഥാനത്താണ്.എങ്ങനെയും  വിജയം നേടി ആദ്യ നാല് സ്ഥാനങ്ങളില്‍ എത്താന്‍ ആയിരിയ്ക്കും ലേയ്സെസ്റ്റര്‍ സിറ്റിയുടെ ലക്ഷ്യം.

ഇന്ത്യന്‍ സമയം ഏഴേ മുക്കാലിന് ആണ് ഇരുവരും  തമ്മില്‍ ഏറ്റുമുട്ടുന്നത്.റിക്കാർഡോ പെരേര, വിൽഫ്രഡ് എൻ‌ഡിഡി, കാഗ്ലർ സോയൻ‌കു എന്നിവരുടെ തിരിച്ചുവരവ് ലേയ്സെസ്റ്റര്‍ സിറ്റിക്ക് നല്‍കുന്ന കരുത്ത് വളരെ  വലുത് ആയിരിക്കും.

Leave a comment