European Football Foot Ball Top News

കുട്ടിഞ്ഞോ യുവന്‍റസ് വാര്‍ത്തകള്‍ തള്ളി ഏജന്‍റ്

November 30, 2020

കുട്ടിഞ്ഞോ യുവന്‍റസ് വാര്‍ത്തകള്‍ തള്ളി ഏജന്‍റ്

മിഡ്‌ഫീൽഡറെ ബാഴ്‌സലോണയിൽ നിന്ന് യുവന്റസിലേക്ക് മാറ്റുന്നതുമായി ബന്ധിപ്പിക്കുന്ന റിപ്പോർട്ടുകള്‍ തളികളഞ്ഞു കുട്ടിഞ്ഞോയുടെ ഏജന്‍റ്.2018 ജനുവരിയിൽ ലിവർപൂളിൽ നിന്ന് മാറിയതിനുശേഷം ബ്രസീൽ ഇന്റർനാഷണലിന് ബാഴ്‌സയിൽ അത്ര നല്ല കാലം ആയിരുന്നില്ല.

ബയേണ്‍ മ്യൂണിക്കില്‍ ഒരു സീസണില്‍ ലോണില്‍ പോയ താരം ഡൊമസ്റ്റിക്ക് ലീഗ് ചാമ്പ്യന്‍സ് ലീഗ് എന്നിവ നേടിയാണ് ബാഴ്സയിലേക്ക് തിരിച്ചെത്തിയത്.”ഞാൻ ഒന്നും കേട്ടിട്ടില്ല, ബാഴ്‌സയിൽ നിന്ന് മാറാൻ ഞങ്ങൾക്ക് പദ്ധതിയില്ല,” മുണ്ടോ ഡിപോർടിവോയ്ക്ക് നൽകിയ അഭിമുഖത്തിൽ ജൂറാബ്ചിയൻ സ്ഥിരീകരിച്ചു.”എന്നാല്‍ താരത്തിന് പ്രീമിയര്‍ ലീഗില്‍ പോകാന്‍ താല്‍പര്യം ഉണ്ട്.ലിവര്‍പൂളില്‍ അദ്ദേഹം വളരെ നല്ല സ്പെല്‍  ആണ് കാഴ്ചവച്ചത്.ഭാവിയില്‍ അങ്ങോട്ട് പോകാന്‍ ഒരവസരം ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ആ വഴി ഒന്നു ആലോചിക്കും.”ജൂറാബ്ചിയൻ  സ്കൈ സ്പോര്‍റ്റ്സിന് നല്‍കിയ മറ്റൊരു അഭിമുഘത്തില്‍ പറഞ്ഞു.

Leave a comment