കുതിപ്പ് തുടരാന്‍ എസി മിലാന്
സീരി എയുടെ നിലവിലെ നേതാക്കളായ എസി മിലാൻ ഞായറാഴ്ച ഫിയോറെന്റീനയെ സാൻ സിറോയിലേക്ക് സ്വാഗതം ചെയ്യുന്നു.ഇന്ത്യന്‍ സമയം ഏഴരക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.പരിചയസമ്പന്നനായ മുൻ കോച്ച് സിസേർ പ്രാൻഡെല്ലി തിരിച്ചുവന്നിട്ട് പോലും ഫിയോറെന്റീന ഇപ്പോഴും ഫോമിലേക്ക് എത്തിയിട്ടില്ല.
ലീഗ് ടേബളില്‍ പതിനഞ്ചാം സ്ഥാനത്താണ് ഫിയോറെന്റീന ഇപ്പോള്‍ ഉള്ളത്.ലോക്ക് ഡൌണ്‍ കഴിഞ്ഞ് ഫുട്ബോൾ പുനരാരംഭിച്ചതിനുശേഷം മിലാനും അറ്റ്ലെറ്റിക്കോ മാഡ്രിഡും മാത്രമാണ് ആദ്യ അഞ്ച് യൂറോപ്യൻ ലീഗുകളിൽ തോൽവി വഴങ്ങാത്ത ക്ലബുകള്‍.എസി മിലാന് കഴിഞ്ഞ20 മല്‍സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ല.മാത്രമല്ല, അവരുടെ അവസാന 28 ലീഗ് മത്സരങ്ങളിൽ ഓരോ മത്സരത്തിലും അവർ ഗോൾ നേടിയിട്ടുണ്ട്.അവരുടെ സൂപ്പര്‍ താരം സ്ലാട്ടന് പരിക്കേറ്റ് പുറത്ത് പോയിട്ടും മികച്ച ഫോം ആണ് എസി മിലാന് കാഴ്ചവയ്ക്കുന്നത്.






































