European Football Foot Ball Top News

റിപ്പോര്‍ട്ടര്‍മാരോട് തട്ടികയറി ക്ലോപ്

November 29, 2020

റിപ്പോര്‍ട്ടര്‍മാരോട് തട്ടികയറി ക്ലോപ്

ബ്രൈട്ടനെതിരെയുള്ള  മല്‍സരത്തിന് ശേഷം ടി‌വി റിപ്പോര്‍ട്ടര്‍മാരോട് തട്ടികയറി ക്ലോപ്പ്.ബ്രൈട്ടനെതിരെ ലിവര്‍പ്പൂള്‍ അവ്സാന്നാമിനുറ്റ് പെനാല്‍ട്ടി വഴങ്ങിയത് ലോകമൊട്ടാകെ വന്‍ പ്രതിഷേധത്തിന് വഴി മരുന്നിട്ടു.മല്‍സരശേഷം താന്‍ തന്‍റെ താരങ്ങള്‍ കളിച്ച രീതിയില്‍ നല്ല സന്തോഷം ഉണ്ടെന്നും മൂന്ന് ഫോര്‍വേഡുകള്‍ അറ്റാക്കിങ് തെര്‍ഡില്‍ മികച്ച ഫോം ആയിരുന്നു കാഴ്ചവ്ച്ചത് എന്നും അദ്ദേഹം വെളിപ്പെടുത്തി.

 

മില്‍നറിന്റെ പരിക്ക് എങ്ങനെ എന്ന് ചോദിച്ചപ്പോള്‍ ക്ലോപ്പ് കുഴപ്പമില്ല എന്നും നിങ്ങള്‍ക്ക് സന്തോഷം ആയില്ലേ എന്നും ക്ലോപ്പ്  ചോദിച്ചപ്പോള്‍ താന്‍  വെറും റിപ്പോര്‍ട്ടര്‍ മാത്രം ആണ് എന്നും പ്രീമിയര്‍ ലീഗ് ആണ് എല്ലാം തീരുമാനിക്കുന്നത് എന്നും അവര്‍ പറഞ്ഞു.വിശ്രമം ഇല്ലാതെ ഇങ്ങനെ കളിക്കുന്നത് ആരുടെ നിര്‍ബന്ധത്തില്‍ ആണെന്നും ഞങ്ങള്‍ കളിക്കുന്നത് നിങ്ങള്‍ ഷൂട്ട് ചെയുന്നതിനാല്‍ നിങ്ങള്‍ക്ക് ടീമിന്‍റെ പ്രശ്നങ്ങള്‍ അറിയാമായിരിക്കും എന്നും ക്ലോപ് മറുപടി കൊടുത്തു.മിഡ് വീക്കില്‍ കളിക്കുന്നതുംതാരങ്ങള്‍ക്ക് വന്‍ അപകട സാധ്യതയാണ് എന്നും ക്ലോപ്പ് കൂട്ടിച്ചേര്‍ത്തു.

Leave a comment