കോമാനെ പിന്തുണച്ച് സേവി വിലജോന
ക്ലബ്ബിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ സേവി വിലജോന ബാഴ്സലോണ പരിശീലകനായി കോമാനെ തന്നെ തുടരാന്‍ അനുവദിക്കും എന്നു വെളിപ്പെടുത്തി.മുൻ മേധാവി ജോസെപ് മരിയ ബാർട്ടോമെയുടെ ഭരണത്തിൻ കീഴിലുള്ള ദീർഘകാല ബോർഡ് അംഗം ആയ സേവി വിലജോന ഫുട്ബോൾ യൂത്ത് ഡയറക്ടർ, രാജിവച്ചതിനെത്തുടർന്ന് ജനുവരിയിൽ അധികാരമേൽക്കാൻ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന നിരവധി സ്ഥാനാർത്ഥികളിൽ ഒരാളാണ്.
ബാഴ്സലോണ മേധാവിയെന്ന നിലയിൽ കോമാൻ ധീരനും വ്യക്തവുമായ പരിശീലകനാണ്.പരിവർത്തന പ്രക്രിയയിലൂടെ അദ്ദേഹം ഒരു ടീമിനെ നയിക്കുന്നു, അതിന് സമയമെടുക്കും.”എല്ലാത്തിനും സമയം ആവശ്യമാണെന്ന് ഫുട്ബോൾ കളിച്ച ആർക്കും അറിയാം.ഞാൻ ചുമതലയേറ്റാൽ കോമാൻ ആയിരിക്കും ബാഴ്സയുടെ കോച്ച്.”അദ്ദേഹം വെളിപ്പെടുത്തി.എന്നാല്‍ മറ്റൊരു സ്ഥാനര്‍ത്തിയായ വിക്ടര്‍ ഫോണ്ട് ചാവിയെ ആണ് ബാഴ്സ കോച്ചായി കാണുന്നത്.






































