പിഎസ്ജിയെ സമനിലയില്‍ തളച്ച് ബോര്‍ഡക്സ്
പാരിസ് സെന്റ് ജെർമെയ്ൻ തുടർച്ചയായ രണ്ടാം ലിഗ് 1 ഗെയിമിലും ജയം നേടാന്‍ കഴിഞ്ഞില്ല.ബോര്ടാക്സിനെതിരെ സമനിലയില്‍ പിരിഞ്ഞു പിഎസ്ജി.ഇരു ടീമുകളും രണ്ടു വീതം ഗോള്‍ നേടി.തിമോത്തി പെംബെലെയുടെ ഓണ്‍ ഗോള്‍ ആയിരുന്നു മല്‍സരത്തിലെ ആദ്യ ഗോള്‍.ഇതോടെ ലീഡ് നേടിയ ബോര്ടാക്സ് വിജയ പ്രതീക്ഷ നല്കി.
ആദ്യ പകുതിയിൽ നെയ്മർ പെനാൽറ്റിയും മൊയ്സ് കീന്റെ ഗോളും പിഎസ്ജിയ്ക്ക് ലീഡ് നൽകിയെങ്കിലും രണ്ടാം പകുതിയില്‍ യാസീന്‍ അഡ്ലി ഗോള്‍ നേടി പിഎസ്ജിക്കെതിരെ സമനില നേടി.സമനിലയാണ് നേടിയെങ്കിലും ഇപ്പോഴും ഫ്രഞ്ച് ലീഗില്‍ ഒന്നാം സ്ഥാനത്തു തന്നെയാണ് ഇപ്പോഴും പിഎസ്ജി തുടരുന്നത്.ഈ വരുന്ന ആഴ്ച്ച അവര്‍ക്ക് ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ യുണൈറ്റഡിനെ നേരിടേണ്ടത് ഉണ്ട്.






































