ദക്ഷിണാഫ്രിക്കൻ ബൗളർ ലുംഗി എങ്കിടി അടുത്ത മത്സരത്തിൽ കളിക്കും
ലണ്ടൻ : ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്നു ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ ലുംഗി എങ്കിടി അഫ്ഗാനിസ്ഥാനെതിരെയുള്ള അടുത്ത മത്സരത്തിൽ കളിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസ് അറിയിച്ചു. പിൻ തുട ഞരമ്പിനേറ്റ പരിക്കിനെത്തുടർന്ന് വിശ്രമിത്തിലായിരുന്ന ലുംഗി ഇപ്പോൾ പരിക്കിൽ നിന്ന് മുക്തനാണെന്ന് ഡുപ്ലെസിസ് അറിയിച്ചു.
ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ലുംഗി എങ്കിടിയുടെ വരവ് വളരെ ആശ്വാസമാകും. ഡെയിൽ സ്റ്റെയിൻ പരിക്കേറ്റ ലോകകപ്പിൽ നിന്ന് പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ ബൗളിങ് ദുര്ബലമായിരുന്നു. എന്നാൽ എങ്കിടി എത്തുന്നതോടെ ബൗളിങ് ശ്കതമാകുമെന്ന്നാണ് ടീം കരുതുന്നത്. ഇനിയുള്ള മത്സരങ്ങൾ ജയിച്ചെങ്കിലും മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് അടുത്ത റൗണ്ടുകളിൽ എത്താൻ സാധിക്കു. പതിനഞ്ചാം തീയതി ആണ് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാൻ മത്സരം.






































