നേയ്മര്‍ യൂറോപ്പിലെ മികച്ച മുപ്പത്തില്‍ പോലുംപെടില്ല എന്നു ടോണി ഫ്രീക്സ
ക്യാമ്പ് നോവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ടോണി ഫ്രീക്സ നെയ്മറിനെ ബാഴ്‌സലോണയിലേക്ക് തിരികെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല,എന്തെന്നാല്‍ പാരീസ് സെന്റ് ജെർമെയ്ൻ താരം “യൂറോപ്പിലെ 30 മികച്ച കളിക്കാരിൽ പോലും ഇപ്പോൾ ഇടം നേടില്ല” എന്നാണ് ഫ്രീക്സ അഭിപ്രായപ്പെടുന്നത്.നേയ്മര്‍ ഇപ്പോള്‍ പിഎസ്ജിക്ക് ഒപ്പം കരിയര്‍ ബ്രേക്ക് ആസ്വദിക്കുകയാണ്.എന്നാല്‍ താന്‍ നേയ്മറിന്റെ ഫാന്‍ അല്ലെന്നും ഒരവശ്യവും ഇല്ലാതെ നേയ്മറിന് കോണ്‍ട്രാക്റ്റ് നല്‍കില്ല എന്നും ഫ്രീക്സ വെളിപ്പെടുത്തി.
“നെയ്മര്‍ ജൂണിയര്‍ യൂറോപ്പിലെ മികച്ച 30 കളിക്കാരിൽ പോലും ഇപ്പോൾ ഇടം നേടില്ല. ഞാൻ പ്രസിഡന്റായിരുന്നുവെങ്കിൽ ഞാൻ അദ്ദേഹത്തെ ഒപ്പിടില്ല.ഇത് ബാഴ്സയാണ് ഞങ്ങൾ ആരെയും ആശ്രയിക്കുന്നില്ല.ഏത് താരത്തെക്കായിലും വലുതാണ് ഈ കാറ്റലൂണിയന്‍ ക്ലബ്.”അദ്ദേഹം കാഡെന എസ്.ഇ.ആറിനോട് പറഞ്ഞു.






































