European Football Foot Ball Top News

എക്സ്ട്രാ ടൈമില്‍ രക്ഷകവേഷം അണിഞ്ഞു ജൈമി വാര്‍ഡി

November 27, 2020

എക്സ്ട്രാ ടൈമില്‍ രക്ഷകവേഷം അണിഞ്ഞു ജൈമി വാര്‍ഡി

ലിവര്‍പൂളിന്റെ കൈയില്‍ നിന്നും ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ ലേയ്സെസ്റ്റര്‍ സിറ്റി ബ്രാഗക്കെതിരെ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്നും കരകയറിയത് തലനാരിഴക്ക്.മല്‍സരത്തില്‍ മൂന്നു വട്ടം പിന്നില്‍ നിന്ന ശേഷം ആണ് ലേയ്സെസ്റ്റര്‍ ഓരോ വട്ടവും മറുപടി ഗോള്‍ നേടി സമനില പിടിച്ചുവാങ്ങിയത്.

 

മല്‍സരം  തുടങ്ങി അഞ്ചാം മിനുറ്റില്‍ തന്നെ ബ്രാഗ ലീഡ് നേടി.അലി എല്‍മുസ്രട്ടി ആദ്യ ഗോള്‍ നേടി,നാല് മിനുറ്റ് തികയുമ്പോഴേക്കും മറുപടി  ഗോള്‍ നേടി ഹാര്‍വി ബാര്‍ണ്‍സ് ടൈ സ്കോറാക്കി.24 ആം മിനുട്ടില്‍ പൊളിഞ്ഞോ ഗോള്‍ നേടി വീണ്ടും ലീഡ് നേടി.ഇത്തവണ ലീഡ് തകര്‍ക്കാന്‍ ലേയ്സെസ്റ്റര്‍ സിറ്റിക്ക് 78 ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു.ലുക്ക് തോമസ് ആയിരുന്നു ഇത്തവണ  സ്കോര്‍ ചെയ്തത്.90 ആം മിനുട്ടില്‍ ബര്‍ബോസ ഗോള്‍ നേടിയതോടെ മല്‍സരം ലേയ്സെസ്റ്ററിന്റെ കിയ്യില്‍ ഇന്നും പോയെന്നാണ് കരുത്തിയത് എന്നാല്‍ അവരുടെ രക്ഷകന്‍ ആയി ജൈമി വാര്‍ഡി അവതരിക്കുന്നതാണ് കണ്ടത്.95 ആം മിനുട്ടില്‍ നേടിയ ഗോളോടെ വിലപ്പെട്ട ഒരു പോയിന്‍റ് നേടി ലേയ്സെസ്റ്റര്‍ മല്‍സരത്തില്‍ നിന്നും പിന്‍വാങ്ങി.

Leave a comment