ആഴ്സണലിന് ജയം
വ്യാഴാഴ്ച രാത്രി നോർവേയിൽ നടന്ന ഗ്രൂപ്പ് ബി യൂറോപ്പ ലീഗ് മത്സരത്തിൽ ആഴ്സണൽ മോൾഡെയെ 3-0 ന് പരാജയപ്പെടുത്തി നോക്കൗട്ട് റൌണ്ടുകളിൽ ഇടം നേടി.സ്കോറില്ലാത്ത ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഇരുടീമുകളും കുറച്ച് അവസരങ്ങള്‍ സൃഷ്ട്ടിച്ചിരുന്നു.മോൾഡെയുടെ ഷെരീഫ് സിനിയാൻ 45 മിനിറ്റില്‍ ഓപ്പണിംഗ് ഗോള്‍ നേടാനുള്ള മികച്ച അവസരം പാഴാക്കി.
രണ്ടാം പകുതി തുടങ്ങിയപ്പോള്‍ ആക്രമിച്ച് കളിച്ച ആഴ്സണലിന് അവരുടെ ആദ്യത്തെ ബ്രേക്ക് ലഭിച്ചു.50 ആം മിനുട്ടില്‍ വിലോക്ക് നല്കിയ ക്രോസില്‍ നിക്കോളസ് പെപ്പെ പോസ്റ്റിലേക്ക് വെടിയുതിര്‍ത്തു.അഞ്ചു മിനുട്ടുകള്‍ക്ക് ശേഷം വിലോക്ക് നല്കിയ മറ്റൊരു അവസരത്തില്‍ റീസ് നെല്‍സണ്‍ രണ്ടാം ഗോള്‍ നേടി ആഴ്സണലിന്റെ നില കൂടുതല്‍ ഭദ്രമാക്കി.ഫോളറിന് ബലോഗന് 83 ആം മിനുട്ടില്‍ മൂന്നാം ഗോളും കൂടി നേടിയതോടെ സ്കോര്‍ലൈന്‍ പൂര്‍ണം.






































