യുണൈറ്റഡുമായുള്ള വാര്‍ത്തകള്‍ സഞ്ചോയെ അസ്വസ്ഥന്‍ ആക്കുന്നു പോൾ ലാംബെർട്ട്
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ഒരു വലിയ പണമിടപാട് സംബന്ധിച്ച ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ ജാഡന്‍ സാഞ്ചോയെ സമ്മര്‍ദത്തില്‍ ആകുമെന്ന് മുന്‍ ഡോര്‍ട്ട്മുണ്ട് താരമായ പോൾ ലാംബെർട്ട്.കഴിഞ്ഞ സീസണില്‍ ജാഡന്‍ സഞ്ചോയെ യുണൈറ്റഡ് സൈന്‍ ചെയ്യുമെന്ന വളരെ അധികം ശക്തി പ്രാപിച്ചിരുന്നു.എന്നാല്‍ അത് വെറും വാര്‍ത്തയാകുകയും അദ്ദേഹം ഇപ്പോള്‍ തന്റെ കരിയര്‍ ഡോര്‍ട്ട്മുണ്ടില്‍ ആസ്വദിക്കുകയും ചെയ്യുന്നു.
“അവൻ ഒരു കൊച്ചുകുട്ടിയാണെന്നും അവൻ പണത്തിനനൊത്ത പ്രകടനം നടത്തിയിട്ടില്ലെന്നും ആളുകള്‍ പറഞ്ഞിരുന്നു.എന്നാല്‍ അവന് ഇപ്പോള്‍ ശരിക്കും കളിയ്ക്കാന്‍ തുടങ്ങി.അദ്ദേഹം ഒരു ബ്രിട്ടീഷ്ക്കാരന് ആയതിനാല്‍ യുണൈറ്റഡ് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അസ്വാസ്ഥ്യം ഉണ്ടാകും എന്നത് തീര്‍ച്ച,എന്നാല്‍ അദ്ദേഹത്തിന് ഇപ്പോള്‍ തന്നെ മികച്ച ക്ലബിനെ ലഭിച്ചു കഴിഞ്ഞു.ആരാധകർ തിരിച്ചെത്തിക്കഴിഞ്ഞാൽ, അദ്ദേഹത്തിന് സ്വയം അറിയാവുന്നതുപോലെ, ഫുട്ബോൾ കളിക്കാൻ ഇതിലും നല്ലൊരു സ്ഥലമില്ല, കാരണം അന്തരീക്ഷം അവിശ്വസനീയമാണ്.”പോള്‍ ലാംബെര്‍ട്ട് മാധ്യമങ്ങളോട് പറഞ്ഞു.






































