മാഞ്ഞത് കാൽപന്തുകളിയുടെ ലഹരി
വെള്ളയും നീലയും കലർന്ന അർജന്റീനിയൻ ജെയ്സിയോട് ആദ്യമായി ആരാധന തോന്നി തുടങ്ങിയത് ഡീഗോ മറഡോണയെന്ന ഫുട്ബോൾ ഇതിഹാസത്തെ കേട്ടും അദ്ദേഹത്തിന്റെ കളിമികവിന്റെ ഹൃസ്യ വീഡിയോകൾ യൂട്യൂബിൽ കണ്ടുമായിരുന്നു.
ഇന്റർനാഷണൽ ജെയ്സിക്ക് പുറമെ ബാഴ്സലോണയിലും ബൊക്കാ ജൂനിയേഴ്സിലും നാപ്പോളിയിലും ഡീഗോ തകർത്താടിയത് കാണുമ്പോൾ ആ കാലത്ത് ജീവിച്ചവരുടെ ഭാഗ്യമോർത്ത് അസൂയപ്പെട്ടിട്ടുണ്ട്.
ഫോക്ക്ലാൻഡ് യുദ്ധത്തിൽ ഇംഗ്ലണ്ടിനോട് ദയനീയമായി പരാജയപെട്ട അർജന്റിന 1986 ലോകകപ്പ് കോർട്ടർ ഫൈനലിൽ അതെ ഇംഗ്ലണ്ടിനെ ഏറ്റുമുട്ടുമ്പോൾ
ഞാൻ ഗോൾ വലയിലേക്ക് തൊടുക്കുന്ന പന്തെല്ലാം സാമ്രാജ്യതത്തിനെതിരെയുള്ള എന്റെ പ്രതിഷേധമാണെന്ന് പറഞ്ഞ ഡീഗോ മറഡോണ..
ആറര ഇഞ്ചു കാരനായ ഗോൾ കീപ്പർ പീറ്റർ ഷെൽട്ടറേ കബളിപ്പിച്ച് അഞ്ചു ഇഞ്ചുകാരനായ മറഡോണ ഗോൾ നേടിയത് ദൈവത്തിന്റെ കൈ കൊണ്ടല്ലാതെ പിന്നെന്ത് കൊണ്ടാണ്..
അതേ മത്സരത്തിൽ ആറ് പേരെ കബളിപ്പിച്ച് നേടിയ നൂറ്റാണ്ടിന്റെ ഗോൾ..
1986 ലെ ലോകകപ്പ് മറഡോണക്ക് മാത്രമായി സംഘടിപ്പിച്ചതായിരുന്നു.
ആ ലോകകപ്പിലെ 14 ഗോളിൽ 10 ഗോളിലും ഡീഗോ സ്പർശം..
ആ ലോകകപ്പിൽ മാത്രം 12 പുരസ്കാരം..
ഡീഗോ നിയോഗമായിരുന്നു.
ഡീഗോ നേടിയതെ ഇന്നും ബാക്കിയുള്ളൂ…
മെസ്സി എന്ന അതികായന് നേടാൻ കഴിയാത്തത് നേടിയവർ…
ഫുട്ബോൾ പ്രതാപികളിലെ പ്രതാപിക്ക് വിട..
ഡീഗോ