Foot Ball Top News

ആശാനെതിരെ പണിയാന്‍ ഗോവ

November 25, 2020

ആശാനെതിരെ പണിയാന്‍ ഗോവ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ‌എസ്‌എൽ 2020-21) ആറാം മത്സരത്തിൽ എഫ്‌സി ഗോവയും മുംബൈ സിറ്റി എഫ്‌സിയും ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം ഏഴരക്ക് ഗോവയിലെ ഫട്ടോര്‍ഡ സ്റ്റേഡിയത്തില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഗോവ ആദ്യ മല്‍സരത്തില്‍ ബെങ്കളൂരുവിനെതിരെ  സമനില വഴങ്ങിയും മുംബൈ സിറ്റി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒരു ഗോളിന് പരാജയപ്പെടുകയും ചെയ്തിരുന്നു.

മുംബൈ സിറ്റി എഫ്‌സി ഹെഡ് കോച്ച് സെർജിയോ ലോബേര, എഫ്‌സി ഗോവയെ അവിടെ മൂന്നുവർഷത്തെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം മുംബൈയിലേക്ക് ചേക്കേറുകയായിരുന്നു.അദ്ദേഹം ഇന്ന് തന്റെ മുന്‍ ക്ലബിനെതിരെ കളിക്കുന്നു എന്ന സവിശേഷതയും ഈ മല്‍സരത്തിന് ഉണ്ട്.ഹ്യൂഗോ ബൌമസ് , മന്ദർ റാവു ഡെസ്സായി, ആമി റനവാഡെ, മൊർതട ഫാൾ  എന്നിവരും ഗോവ വിട്ടു മുംബൈയിലേക്ക് പോയിരുന്നു.

Leave a comment