European Football Foot Ball Top News

സിദാനും സംഘവും മിലാനിലേക്ക്

November 25, 2020

സിദാനും സംഘവും മിലാനിലേക്ക്

ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യൂറോപ്പിലെ തന്നെ രണ്ട് വമ്പന്‍  ടീമുകളായ ഇന്‍റര്‍ മിലാന്‍ റയല്‍ മാഡ്രിഡ് എന്നിവര്‍ ഇന്ന് പരസ്പരം ഏറ്റുമുട്ടിയേക്കും.ഇന്ത്യന്‍ സമയം നാളെ രാത്രി ഒന്നരക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.മിലാന്‍ ഹോം സ്റ്റേഡിയമായ സാന്‍ സിറോയില്‍ ആണ് മല്‍സരം.ഇതിന് മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ വിജയം നേടിയിരുന്നു.

പോയിന്‍റ് പട്ടികയില്‍ റയല്‍ മൂന്നാം സ്ഥാനത്തും ഇന്‍റര്‍ നാലാം സ്ഥാനത്തുമാണ്.ഇന്നതെ വിജയം ഇരുവര്‍ക്കും ഏറെ  പ്രധാനപ്പെട്ടതാണ്.ഇന്നതെ മല്‍സരത്തില്‍ റയല്‍  മാഡ്രിഡില്‍ സെര്‍ജിയോ റാമോസ്,കരീം ബെന്‍സേമ എന്നിവരെ സിദാന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.കഴിഞ്ഞ മല്‍സരത്തില്‍ വിയാറയലിനെതിരെ സമനില നേടിയിട്ടുള്ള വരവാണ് റയല്‍.ഇന്‍റര്‍ മിലാന്‍ ആകട്ടെ ലീഗില്‍ ഇതുവരെ ഒരു വിജയം പോലും നേടിയിട്ടില്ല.

Leave a comment