European Football Foot Ball Top News

ലിവര്‍പൂളിന് അറ്റ്ലാന്‍റ കടമ്പ

November 25, 2020

ലിവര്‍പൂളിന് അറ്റ്ലാന്‍റ കടമ്പ

രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ വിജയം നോക്കൌട്ടില്‍ തങ്ങളുടെ   സ്ഥാനം ഉറപ്പിക്കുമെന്ന് അറിഞ്ഞ ലിവർപൂൾ ബുധനാഴ്ച വൈകുന്നേരം അറ്റലാന്റ ബിസിയെ ആൻഫീൽഡിലേക്ക് സ്വാഗതം ചെയ്യുന്നു.മൂന്നു മല്‍സരവും ജയം നേടിയ ലിവര്‍പ്പൂള്‍ ഒന്നാം സ്ഥാനതാണ്.അറ്റ്ലാന്‍റ അയാക്സിന് താഴെ മൂന്നാം സ്ഥാനത്തും.

ആറ് തവണ യൂറോപ്യൻ ചാമ്പ്യന്മാർ ആയ ലിവര്‍പ്പൂള്‍  ഈ സീസണിൽ വീണ്ടും കിരീടം നേടാനുള്ള ഫേവറിറ്റ്സുകളില്‍ ഒന്നാണ്.കഴിഞ്ഞ മല്‍സരത്തില്‍ ലേയ്സെസ്റ്റര്‍ സിറ്റിയെ എതിരിലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയിട്ടുള്ള വരവാണ്.പല സൂപ്പര്‍ താരങ്ങള്‍ ഇല്ലാതിരുന്നിട്ടും തികഞ്ഞ ആത്മവിശ്വാസത്തില്‍ ആണ് ലിവര്‍പ്പൂള്‍ കളിക്കുന്നത്.കൊറോണ നെഗറ്റീവ്  ആയ സല ഇന്നതെ മല്‍സരത്തില്‍ ടീമില്‍ ഇടം നേടുമെന്ന് ക്ലോപ്പ് പറഞ്ഞിരുന്നു.ഇന്ത്യന്‍ സമയം ഒന്നരക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.

Leave a comment