ഇഎ സ്പോര്ട്ട്സിനെതിരെ സ്ലാട്ടന്
എസി മിലാൻ സ്ട്രൈക്കർ സ്ലാട്ടൻ ഇബ്രഹിമൊവിച് തന്റെ അനുവാദമില്ലാതെ ഫിഫ വീഡിയോ ഗെയിം പരമ്പര തന്റെ പേരും മുഖവും ഉപയോഗിക്കുന്നതിനെതിരെ ആഞ്ഞടിച്ചു.“അന്വേഷിക്കാനുള്ള സമയമാണിതെന്ന്” തിങ്കളാഴ്ച ഉച്ചയ്ക്ക് സോഷ്യൽ മീഡിയയിൽ ഫിഫ 21 നിർമാതാക്കളെ ലക്ഷ്യമിട്ട് മുൻ സ്വീഡൻ ഫോർവേഡ് പോസ്റ്റ് ചെയ്തു.
“എന്റെ പേരും മുഖവും ഉപയോഗിക്കാൻ ഫിഫ ഇഎ സ്പോർട്ടിന് ആരാണ് അനുമതി നൽകിയത്? IFFIFPro? ” 39 കാരൻ ട്വിറ്ററിൽ കുറിച്ചു.എന്നെ ഉപയോഗിച്ച് പണം സമ്പാദിക്കാൻ ഞാൻ ഒരിക്കലും FIFAcom അല്ലെങ്കിൽ Fifpro നെ അനുവദിച്ചിട്ടില്ല.ഈ വർഷങ്ങളിലെല്ലാം ഒരു കരാറുമില്ലാതെ ആരോ എന്റെ പേരിനും മുഖത്തിനും ലാഭമുണ്ടാക്കുന്നു. അന്വേഷിക്കാനുള്ള സമയം ആണിത്.”ഇഎ സ്പോര്റ്റ്സിനെതിരെ ടോട്ടന്‍ഹാം താരമായ ഗരത്ത് ബെയിലും രംഗത്ത് എത്തിയിരുന്നു.






































