European Football Foot Ball Top News

ആറാം തമ്പുരാക്കന്മാരായി സ്പെയ്ന്‍

November 18, 2020

ആറാം തമ്പുരാക്കന്മാരായി സ്പെയ്ന്‍

യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം ചൊവ്വാഴ്ച ലീഗ് എയുടെ ഗ്രൂപ്പ് 4 ന് അവസാനിച്ചു, സെവില്ലെയിൽ ജർമ്മനിക്കെതിരെ  6-0 ന് ജയിച്ചതിന് ശേഷം  സ്പെയിൻ അടുത്ത വർഷത്തെ ഫൈനൽ ഫോർ യോഗ്യത നേടി.എല്ലാ മേഘലകളിലും സര്‍വധിപത്യം പുലര്‍ത്തിയ സ്പെയ്ന്‍ തകര്‍ത്ത ജര്‍മനി കടലാസില്‍ സര്‍വ ശ്കതര്‍ ആയിരുന്നു.

 

തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച സ്പെയ്ന്‍ 17 ആം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി.മൊറാട്ടയായിരുന്നു ആദ്യ ഗോള്‍ നേടിയത്.ഫെറാണ്‍ ടോറസ് ഹാട്രിക്ക് നേടി.അദ്ദേഹം 33,55,71 മിനുട്ടുകളില്‍ ഗോള്‍ നേടി ജര്‍മണിയുടെ പതനത്തിന് തറകലിട്ടു.റോഡ്രി,മൈക്കല്‍ ഓര്‍യസബാല്‍ എന്നിവരും കൂടി ഗോള്‍ കണ്ടെത്തിയതോടെ ജര്‍മനിയുടെ നില പരുങ്ങലില്‍ ആയി.ഇതോടെ ഫയറിങ് ലൈനില്‍ ആയിരുന്ന ജോക്കിമ് ലോയുടെ പരിശീലക സ്ഥാനം തെറിക്കാനുള്ള സാധ്യത വളരെ അധികം കൂടുതല്‍ ആയി.

Leave a comment