അടി തെറ്റി പോര്‍ച്ചുഗല്‍
പോര്‍ച്ചുഗലിനെ എതിരിലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച ഫ്രാന്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടി.ചെല്‍സി താരമായ കാന്‍റെയാണ് ഫ്രാന്‍സിന് വേണ്ടി വല ചലിപ്പിച്ചത്.54-ാം മിനിറ്റിൽ കാന്റെ തന്റെ രണ്ടാമത്തെ അന്താരാഷ്ട്ര ഗോൾ നേടിയപ്പോള്‍ പോർച്ചുഗലിന്റെ തുടർച്ചയായ അഞ്ച് ക്ലീൻ ഷീറ്റുകൾ അവസാനിച്ചു.
ലോക ചാമ്പ്യന്മാരായ ഫ്രാൻസ് ഗ്രൂപ്പ് എ 3 യിൽ അഞ്ച് കളികളിൽ നിന്ന് 13 പോയിന്റുമായി പോർച്ചുഗലിനേക്കാൾ മൂന്ന് പോയിന്റിന് മുന്നിലും മികച്ച ഹെഡ്-ടു-ഹെഡ് റെക്കോർഡുമായി ഒന്നാം സ്ഥാനത്തെത്തി.മല്‍സരത്തില്‍ ആന്തണി മാര്‍ഷ്യലിന് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു എങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.മല്‍സരത്തിന് വിധിയെഴുതി 53 ആം മിനുട്ടില്‍ കാന്‍റെ നേടിയ ഗോള്‍ പോര്‍ച്ചുഗലിന്റെ പോരാട്ട വീര്യത്തെ അവസാനിപ്പിച്ചു.






































