ബോറൂസിയ പാര്‍ക്കില്‍ കൊടി പാറിച്ച് മ്യൂണിക്ക്
ആവേശം കൊടികുത്തിയ മല്‍സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിജയം നേടി മ്യൂണിക്ക്.ഇതോടെ പോയിന്റ് പട്ടികയില്‍ ബയേണ്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.രണ്ടു പോയിന്റിന് പുറകില്‍ ഉള്ള ലേപ്സിഗ് രണ്ടാം സ്ഥാനത്താണ്.ബയേണിന് വേണ്ടി ഡേവിഡ് അലാബ,റോബര്‍ട്ട് ലെവണ്ഡോസ്ക്കി,ലിറോയ് സാനേ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഡോര്‍ട്ട്മുണ്ടിന് വേണ്ടി മാര്‍ക്കോ റ്യൂസ്,ഏര്‍ലിങ് ഹാലണ്ട് എന്നിവരാണ് വല ചലിപ്പിച്ചത്.
മല്‍സരത്തിന്റെ 45 ആം മിനുട്ടില്‍ ആദ്യ ഗോള്‍ പിറന്നു.റ്യൂസ് നേടിയ ഗോളില്‍ ആദ്യ പകുതി ലീഡ് നേടാമെന്ന ഡോര്‍ട്ട് മുണ്ടിന്റെ മോഹം തകര്‍ത്തുകൊണ്ട് അലാബായുടെ മറുപടി വന്നു.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി കൊണ്ട് ലെവണ്ഡോസ്ക്കി ബയേണിന് വിജയ പ്രതീക്ഷ നല്കി.80 ആം മിനുട്ടില്‍ സാനെയുടെ ഗോള്‍ ബയെണിന്റെ വിജയം ഊട്ടിഉറപ്പിച്ചു.






































