റയലിന് അടുത്ത പരീക്ഷണം
ചൊവ്വാഴ്ച രാത്രി സ്പാനിഷ് തലസ്ഥാനത്ത് റയൽ മാഡ്രിഡും ഇന്റർ മിലാനും തങ്ങളുടെ 2020-21 ചാമ്പ്യൻസ് ലീഗ് കാമ്പെയ്നുകൾ തുടരും.ലോസ് ബ്ലാങ്കോസ് നിലവിൽ ഗ്രൂപ്പ് ബിയിൽ ഏറ്റവും താഴെയാണ്. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമാണ് അവര്‍ക്ക് ഉള്ളത്. ഇന്റർ രണ്ട് മല്‍സരങ്ങളിൽ നിന്ന് രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.ഇന്ത്യന്‍ സമയം നാളെ രാവിലെ ഒന്നരക്ക് ആണ് മല്‍സരം.
നിലവിലെ അവസ്ഥ കണക്കിലെടുക്കുമ്പോള്‍ ഇരു ടീമുകള്‍ക്കും 16-ാം റൌണ്ടിലേക്ക് യോഗ്യത നേടാനുള്ള സാധ്യതകൾ വളരെ കുറവാണ്.അതിനാല്‍ ഇന്നതെ തോല്‍വി ഒഴിവാക്കാന്‍ അവര്‍ കഠിനപ്രയത്നം നടത്തുമെന്ന കാര്യം ഉറപ്പ്.1998-99 ഗ്രൂപ്പ് ഘട്ടത്തിനുശേഷം മാഡ്രിഡും ഇന്ററും പരസ്പ്പരം ഏറ്റുമുട്ടിയിട്ടില്ല എന്നതും ആവേശത്തിന് ആക്കം കൂട്ടും.






































