ഓള്‍ഡ് ട്രാഫോര്‍ഡില്‍ വിജയം നേടി ആഴ്സണല്‍
14 വർഷത്തിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നടന്ന ആദ്യ പ്രീമിയർ ലീഗ് മല്‍സരത്തില്‍ ജയം നേടി ആഴ്സണല്‍.പിയറി-എമെറിക് ഓബാമേയാങ് പെനാൽറ്റിയിലൂടെ നേടിയ ഗോളാണ് ആഴ്സണലിന് തുണയായത്.രണ്ടാം പകുതിയിൽ പോൾ പോഗ്ബ ഹെക്ടർ ബെല്ലറിനെ ബോക്സിൽ വീഴ്ത്തിയത്തില്‍ ആണ് ആഴ്സണലിന് പെനാല്‍ട്ടി ലഭിച്ചത്.
താന്‍ മാനേജര്‍ ആയി കര്‍ത്തവ്യം നയിച്ച 100 ആമത്തെ മല്‍സരം പരാജയത്തില്‍ അവസാനിച്ചത് ഒലെ ഗുണാര്‍ സോള്‍ഷെയറിന് നിരാശയാവും സമ്മാനിക്കുക.”ഞങ്ങൾ പ്രതീക്ഷ സൃഷ്ടിക്കുന്നു. ഞങ്ങൾ എല്ലായ്പ്പോഴും [മറ്റ് ‘ബിഗ് സിക്സ്’ ടീമുകളെ തോൽപ്പിച്ച് അവരുമായി ലീഗിനായി മത്സരിക്കാനാണ് ആഗ്രഹിക്കുന്നത്.ഞങ്ങള്‍ ഇനിയും ഏറെ മുന്നേറേണ്ടത് ഉണ്ട്.ഞങ്ങളുടെ പ്രകടനം കൂടുതല്‍ മല്‍സരബുദ്ധിയോടെ കൂടിയാകും ഇനി മുതല്‍.”മല്‍സരശേഷം ആഴ്സണൽ മാനേജർ മൈക്കൽ അർട്ടെറ്റ പറഞ്ഞു.






































