European Football Foot Ball Top News

ജോഷ്വ കിമിച്ച് ഗോളില്‍ വിജയം നേടി ബയേണ്‍

October 28, 2020

ജോഷ്വ കിമിച്ച് ഗോളില്‍ വിജയം നേടി ബയേണ്‍

ലോകോമോടിവ് മോസ്കോയെ മറികടന്ന് ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ  ബയേൺ മ്യൂണിച്ച് ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ  13 മത്സരങ്ങളിൽ വിജയിച്ചു.ബയേണിന് വേണ്ടി ലിയോണ്‍ ഗോറട്ട്സ്ക,ജോഷ്വ കിമിച്ച് എന്നിവര്‍ സ്കോര്‍ ചെയ്തപ്പോള്‍ ലോകോമോടിവ് മോസ്കോക്കു വേണ്ടി ആന്‍റോണ്‍ മിറാന്‍ചുക്ക് 70 ആം മിനുട്ടില്‍ ഗോള്‍ നേടിയിരുന്നു.

മല്‍സരത്തില്‍ 13 ആം മിനുട്ടില്‍ ബെഞ്ചമിന്‍ പവാര്‍ഡ് നല്‍കിയ അസിസ്റ്റില്‍ ഗോള്‍ നേടി ഗോറട്ട്സ്ക സ്കോര്‍ ബോര്‍ഡില്‍ ആദ്യ ഗോളിന്‍റെ ഒപ്പം തന്‍റെ പേര് ചേര്‍ത്തു.പിന്നീട് കളി മുന്നോട്ട് പോയെങ്കിലും ഗോളൊന്നും തന്നെ പിറന്നിരുന്നില്ല.70 ആം മിനുട്ടില്‍ ആന്‍റോണ്‍ മിറാന്‍ചുക്ക് ഗോളള്‍  നേടിയതോടെ സമനിലയില്‍ മല്‍സരം കലാശിക്കുമെന്ന് തോന്നിച്ചെങ്കിലും 79 ആം മിനുട്ടില്‍ ജര്‍മന്‍കാരുടെ രക്ഷകന്‍ ആയി ജോഷ്വ കിമിച്ച് അവതരിച്ചു.

Leave a comment