സിറ്റിക്ക് ഫ്രഞ്ച് എതിരാളികള്‍
2020-21 ചാമ്പ്യൻസ് ലീഗിൽ ചൊവ്വാഴ്ച വൈകുന്നേരം ഫ്രഞ്ച് ഭീമൻമാരായ മാർസെയിലിനെ നേരിടാൻ മാഞ്ചസ്റ്റർ സിറ്റി ഒരുങ്ങുമ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടിൽ രണ്ട് വിജയങ്ങൾ നേടാൻ ആയിരിക്കും അവരുടെ മനസിലെ ലക്ഷ്യം.കഴിഞ്ഞയാഴ്ച ഗ്രീക്ക് ചാമ്പ്യൻമാരായ ഒളിമ്പിയാക്കോസിനോട് 1-0 ന് പരാജയപ്പെട്ടിട്ടുള്ള മാർസെയിലി ആണ് സിറ്റിയെ നേരിടാന്‍ ഒരുങ്ങുന്നത്.
പോര്‍ച്ചുഗീസ് ക്ലബായ പോര്‍ട്ടോയെ 3-1 നു തോല്‍പ്പിച്ച സിറ്റി ഈ വട്ടം ചാമ്പ്യന്‍സ് ലീഗില്‍ ഒരു പുതിയ തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ്.2013-14 കാമ്പെയ്നിന് ശേഷം ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ പ്രകടനം മാര്‍സിലി ആസ്വദികുകയാണ്.ആൻഡ്രെ വില്ലാസ്-ബോവാസിന്റെ ടീം വിജയകരമായി ഗ്രീക്ക് ഭീമന്മാരെ 90 മിനിറ്റ് നേരത്തേക്ക് തടഞ്ഞുനിർത്തിയിരുന്നു.91 ആം മിനുട്ടില്‍ അഹമദ് മഹ്ഗൂബ് നേടിയ ഗോള്‍ അവരുടെ ആദ്യ മല്‍സരത്തിലെ പ്രതീക്ഷകള്‍ എല്ലാം തകര്‍ത്തു.ഇന്ത്യന്‍ സമയം നാളെ രാവിലെ 1:30 നാണ് മല്‍സരം.






































