പോള്‍ പൊഗ്ബ ഫ്രാന്‍സ് ടീമില്‍ നിന്നും രാജിവച്ചതായി റിപോര്‍ട്ട്
അറബിക് ന്യൂ ഔട്ട്ലട്ട് 195 നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ‘ഇസ്ലാമിക ഭീകരാക്രമണം’ സംബന്ധിച്ച് അടുത്തിടെ നടത്തിയ അഭിപ്രായത്തിന് മറുപടിയായി ഫ്രാൻസിന്റെ ലോകകപ്പ് ജേതാവ് പോൾ പോഗ്ബ അന്താരാഷ്ട്ര ഫുട്ബോൾ വിടാൻ തീരുമാനിച്ചതായി റിപ്പോർട്ട്.മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ കാണിച്ച ഫ്രാൻസിലെ ഒരു മിഡിൽ സ്‌കൂൾ ചരിത്ര അധ്യാപകനെ സ്കൂളിന് സമീപം വെട്ടിക്കൊന്നിരുന്നു.അക്രമിയെ പോലീസ് വെടിവച്ച് കൊല്ലുകയും ചെയ്തു.
അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുകയായിരുന്നു എന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആക്രമണ സ്ഥലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.അവരെ ഒരിയ്ക്കലും വിജയിക്കാന്‍ സമ്മതിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനോ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡറോ ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല എന്നതും ഇതിന് നാടകീയത കൂട്ടുന്നു.






































