ഉയരാന്‍ തക്കം പാത്ത് യുവന്റസ്
ആൻഡ്രിയ പിർലോയുടെ യുവന്റസ് ഞായറാഴ്ച രാത്രി ഒന്നരക്ക് ടൂറിനിലെ അലയൻസ് സ്റ്റേഡിയത്തിലേക്ക് ഹെല്ലസ് വെറോണയെ സ്വാഗതം ചെയ്യുന്നു.മൊത്തത്തില്‍ നാലു മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവും രണ്ട് സമനിലയും നേടി എട്ട് പോയിന്റുകള്‍ ആണ് യുവാന്റസിന്റെ സമ്പാധ്യം പോയിന്റ് പട്ടികയില്‍ നിലവില്‍ അവര്‍ ഏഴാം സ്ഥാനത്താണ്.എതിരാളികള്‍ ആയ എസി മിലാന് ഇപ്പോള്‍ ടേബിള്‍ ടോപേര്സ്.ഇന്റര്‍ മിലാന്,അറ്റ്ലാന്റ,നാപൊളി എന്നിവര്‍ യുവന്റസിന്റെ മുകളില്‍ ആണ് ഇപ്പോള്‍ സ്ഥാനം.
രണ്ടാമത്തെ പോസിറ്റീവ് COVID-19 പരീക്ഷണത്തെത്തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവം യുവന്റസിന് ഒരു തിരിച്ചടി ആയേക്കാം.അടുത്ത ആഴ്ച്ച ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ബാഴ്സയെ നേരിടാന്‍ യുവന്റസ് തയ്യാറെടുക്കുന്നതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ആര്‍ക്കൊക്കെ വിശ്രമം പിര്‍ലോ അനുവദിക്കുമെന്ന് അറിയില്ല.






































